Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ആ വി കെ പ്രശാന്ത് എന്ന് പറയുന്ന ഒരു കമ്മിയുടേ കഴിവിന് പുറത്താണ് അവന്മാർ അഹങ്കരിക്കുന്നത്; കൊച്ചി മേയർക്കൊരു തുറന്ന കത്ത്

16 AUGUST 2019 05:18 PM IST
മലയാളി വാര്‍ത്ത

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ലോഡ് കണക്കിന് സാധനങ്ങൾ കയറ്റി അയച്ച തിരുവനന്തപുരം മേയർ വി. കെ പ്രശാന്ത് ആണ് ഈ പ്രളയകാലത്തെ സമൂഹമാധ്യമങ്ങളിലെ താരം. വയനാടും മലപ്പുറവും കോഴിക്കോടുമൊക്കെയുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ലോഡ് കണക്കിന് സാധനങ്ങളാണ് തിരുവനന്തപുരം മേയർ‌ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ കയറ്റി അയക്കുന്നത്. ഇപ്പോഴിതാ വടക്കൻ ജില്ലകളെ സഹായിക്കാൻ കൊച്ചി മേയർക്ക് ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ് എറണാകുളത്തുകാരിയായ ബീന സണ്ണി. കൊല്ലത്ത് നിന്നുള്ള പിള്ളേര് വരെ തിരുവനന്തപുരം മേയറുടെ പേര് പറഞ്ഞ് നമ്മളെ ട്രോളാൻ തുടങ്ങിയെന്നും, മാഡം മുന്നിട്ടിറങ്ങിയാൽ നമുക്കും വലിയ നാണക്കേടില്ലാതെ പിടിച്ച് നിൽക്കാമെന്നും ബീന ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ഞങ്ങളുടെ പ്രിയ നഗര മാതാവ് സൗമിനി മാഡത്തിന്, മാഡം.... കേരള സംസ്ഥാനത്തിലെ ചില പ്രദേശങ്ങൾ. വിശിഷ്യാ മലപ്പുറം, വയനാട് ജില്ലകളിലെ ചില കേന്ദ്രങ്ങൾ. പ്രകൃതി ക്ഷോഭത്തിൽ കഷ്ടപ്പെടുന്ന വിവരം വാർത്താ മാധ്യമങ്ങൾ മുഖേന താങ്കൾ അറിഞ്ഞ് കാണും എന്ന് കരുതുന്നു.കഴിഞ്ഞ പ്രളയകാലത്ത് നഗര പ്രദേശത്തെ പ്രളയ ബാധിതരെ ഒന്ന് കാണാൻ പോലും തയ്യാറാവാതിരുന്ന താങ്കൾക്ക്, ആ ന്യൂനത തന്റെ മകളുടെ വിവാഹ സൽക്കാരത്തിനായി മാറ്റി വെച്ച തുക പ്രളയ ദുരിതാശ്വാസത്തിനായി നൽകും എന്ന മാധ്യമങ്ങളുടെ മുന്നിലെ ഒറ്റ പ്രഖ്യാപനം കൊണ്ട് മായ്ക്കാൻ സാധിച്ചു. എന്നാൽ ഈ പ്രളയത്തിന് ശേഷം, വിശിഷ്യാ ആഗസ്റ്റ് ഒന്നിന് ശേഷം താങ്കളെ കാണാൻ പോലും കിട്ടുന്നില്ല എന്നാണ് ശത്രുക്കൾ പറയുന്നത്. ഞങ്ങൾക്കറിയാം, താങ്കൾ താങ്കളുടെ കസേര ഉറപ്പിച്ച് നിർത്തുന്നതിനായി വലിയ നെട്ടോട്ടത്തിൽ ആണെന്ന കാര്യം. താങ്കൾ ഒന്ന് അയഞ്ഞ് കൊടുത്താൽ ആ ഷൈനി മാത്യു താങ്കളെ താഴെയിറക്കി അവിടെ ഇരിക്കും എന്നും അറിയാം. ഇതിനിടയിൽ വരാൻ പോകുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിനായി കരുക്കൾ നീക്കുന്ന തിരക്കിൽ ആണെന്നും അറിയാം.... ഇതൊന്നും അറിയാഞ്ഞിട്ടല്ല മാഡം. പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും അധികം വരുമാനം ലഭിക്കുന്ന, ഏറ്റവും അധികം വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഉള്ള.... എന്നിവയൊക്കെ ആയ കൊച്ചി കോർപറേഷൻ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എന്ത് ചെയ്തു എന്ന തിരുവനന്തപുരംകാരുടെയൊക്കെ ചോദ്യത്തിന് മുന്നിൽ ഞ്ഞങ്ങൾ, താങ്കളുടെ പ്രജകൾ, പരുങ്ങുകയാണ് മാഡം....അവിടെ, തിരുവനന്തപുരത്ത് താങ്കളേക്കാൾ ജൂനിയറായ ഒരു ചെറുപ്പക്കാരന്റെ നേതൃത്വത്തിൽ പത്തോ അറുപതോ ലോഡ് സാധനങ്ങൾ മലപ്പുറത്തേക്കും വയനാട്ടിലേക്കും കയറ്റി വിട്ടു എന്നാണ് അവൻമാർ വീമ്പ് പറയുന്നത്. ഫേസ്ബുക്ക് തുറന്നാൽ ന്യൂസ് ഫീഡിൽ വരുന്നത് മുഴുവൻ ഇവന്മാരുടെ ലോഡിന്റെ കണക്കാണ്.... ഭയങ്കര അഹങ്കാരമായിരിക്കുകയാണ് മാഡം അവിടത്തെ ജനങ്ങൾക്ക്. ആ വി കെ പ്രശാന്ത് എന്ന് പറയുന്ന ഒരു കമ്മിയുടേ കഴിവിന് പുറത്താണ് അവന്മാർ അഹങ്കരിക്കുന്നത്.... നമുക്ക് ഇപ്പോഴും സമയം അതിക്രമിച്ചിട്ടില്ല മാഡം. താങ്കൾ തയ്യാറാണെങ്കിൽ ഞ്ഞാനും എന്റെ സുഹൃത്തുക്കളും ഒരു അഞ്ച് പെട്ടി ഓട്ടോയെങ്കിലും മലപ്പുറം വരെയുള്ള വാടക കൊടുത്ത് റെഡിയാക്കാം.'നഗര മാതാവ്' എന്ന താങ്കളുടെ വിലയേറിയ പദവി വെച്ച് ആ ബ്രോഡ് വേ, മേനക, എംജി റോഡ് എന്നിവിടങ്ങളിൽ ഒന്ന് കറങ്ങിയാൽ ഈ അഞ്ച് ലോഡ് നമുക്ക് ഇന്ന് തന്നെ കയറ്റി വിടാനാകും. കാരണം നന്മയുടെ ഉറവ വറ്റാത്ത ജനങ്ങൾ കൊച്ചിയിലും ധാരാളമുണ്ട് മാഡം. ബ്രോഡ് വേയിലെ നൗഷാദിന്റെ കഥയൊക്കെ മാഡവും കണ്ട് കാണുമല്ലോ? ദീർഘിപ്പിക്കുന്നില്ല... കൊല്ലത്ത് നിന്നുള്ള പിള്ളേര് വരെ തിരുവനന്തപുരം നഗരസഭയുടേ ക്രെഡിറ്റ് പറഞ്ഞ് നമ്മളെ ട്രോളാൻ തുടങ്ങി. മാഡം മുന്നിട്ടിറങ്ങിയാൽ നമുക്കും വലിയ നാണക്കേടില്ലാതെ മുകളിൽ പറഞ്ഞ രീതിയിൽ ഒരു പൊടിക്കൈ കൊണ്ട് പിടിച്ച് നിൽക്കാം. അതിനായി മാഡം അരയും തലയും മുറുക്കി രംഗത്തെത്തുമെന്ന പ്രതീക്ഷയിൽ നിർത്തട്ടെ.... എന്ന്, കൊച്ചി നഗരവാസിയായ അങ്ങയുടെ ഒരു പ്രജ NB: ഈ കത്ത് ഏതെങ്കിലും വിധേന ഞങ്ങളുടെ നഗര മാതാവിൻറെ അടുത്ത് എത്തിക്കാൻ കഴിയുമെങ്കിൽ അതിനുള്ള കനിവ് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. നേരിട്ട് ആളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല. അതൂകൊണ്ടാണ്.... ഇത്‌പുള്ളിക്കാരിയുടെ മുന്നിൽ എത്തിയാൽ...... കമ്മികളേ.... നിങ്ങൾ തീർന്ന്.....

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (7 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (8 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (8 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (8 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (8 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (9 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (9 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (9 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (9 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (9 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (11 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (12 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (12 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (13 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (13 hours ago)

Malayali Vartha Recommends