Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പ്രളയത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നിസ്‌ക്കാര സ്ഥലം നല്‍കിയ മലപ്പുറം പോത്തുകല്‍ മഹല്ല് കമ്മിറ്റിയും ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം കടുക്കന്‍ നല്‍കിയ ശ്രീനാഥ് നമ്പൂതിരിയും മുഖ്യമന്ത്രിയെ അത്ഭുതപ്പെടുത്തുന്നു

16 AUGUST 2019 04:48 PM IST
മലയാളി വാര്‍ത്ത
പ്രളയത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നിസ്‌ക്കാര സ്ഥലം നല്‍കിയ മലപ്പുറം പോത്തുകല്‍ മഹല്ല് കമ്മിറ്റിയും ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയും അവരെ പോലുള്ള പതിനായിരങ്ങളും ഉള്ളപ്പോള്‍ ഏത് വലിയ ദുരന്തത്തെയും നമ്മള്‍ അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് നിലമ്പുര്‍ പോത്തുകല്ല് മഹല്ല് കമ്മിറ്റിയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തു നിസ്‌കാര സ്ഥലം ഉള്‍പ്പെടെ പോസ്റ്റുമോര്‍ട്ടത്തിന് വേണ്ടി വിട്ടു നല്‍കി. മദ്രസയിലെ ബെഞ്ചും ഡെസ്‌കുകളും വിട്ടുകൊടുത്തു. അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയത്. കേരളത്തിന്റെ മതനിരപേക്ഷ കൂട്ടായ്മയുടെയും മനുഷ്യത്വത്തിന്റെയും അനേകം അനുഭവങ്ങളില്‍ ഒന്നാണിതെന്ന് മുഖ്യമന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിലും ആരാധനാലയങ്ങള്‍ അഭയകേന്ദ്രങ്ങളാകുന്നത് നാം കണ്ടിരുന്നു. ദിവസങ്ങളോളം നാനാ ജാതി മതസ്ഥരെ താമസിപ്പിക്കാനും അവര്‍ക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കാനും ആരാധനാലയ നടത്തിപ്പുകാര്‍ തയാറായി. കേരളത്തിന്റെ മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ സാമൂഹിക ജീവിതത്തിനും മതനിരപേക്ഷ പാരമ്പര്യത്തിനും നേര്‍സാക്ഷ്യങ്ങളായാണ് ഈ ആരാധനാലയങ്ങള്‍ നിലകൊണ്ടത്. അവിടെ ഒരു തരത്തിലുമുള്ള വിദ്വേഷമോ വേര്‍തിരിവോ പ്രകടമായില്ല. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടുന്നവരും കിടപ്പാടമടക്കം എല്ലാം നഷ്ടപ്പെട്ടവരും ജീവിത സ്വപ്നങ്ങള്‍ക്ക് ഭംഗം വന്നവരും ഭാവിയെക്കുറിച്ചു കടുത്ത ആശങ്കയുള്ളവരുമൊക്കെയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിപ്പെട്ടത്. 

ഭക്ഷണവും പരിചരണവും പ്രാഥമിക സൗകര്യങ്ങളും അവിടെ ലഭിക്കുന്നുണ്ടെങ്കിലും നൈരാശ്യവും അരക്ഷിത ബോധവും അവരെ നയിക്കുന്നത് സ്വാഭാവികമാണ്. അത്തരം അവസ്ഥയില്‍ ആ മനുഷ്യര്‍ക്ക് പ്രത്യാശ പകര്‍ന്നു നല്‍കുന്നതിനുള്ള ദൗത്യവും ആരാധനാലയങ്ങളോടനുബന്ധിച്ച് ഒരുക്കാന്‍ ശ്രമം നടന്നിരുന്നു. അതിന് കൂട്ട പ്രാര്‍ത്ഥനകളടക്കം സംഘടിപ്പിച്ചു. എല്ലാ മതത്തിലും പെട്ടവര്‍ അത്തരം പ്രാര്‍ത്ഥനകളില്‍ പങ്കാളികളായി. എല്ലാ മനുഷ്യരെയും ഒന്നായി കാണുന്നതിനും അവര്‍ക്ക് ശാന്തി പ്രദാനം ചെയ്യുന്നതിനുമുള്ള ഉദ്യമങ്ങളാണുണ്ടായതെന്നും മുഖ്യമന്ത്രി ഓര്‍മിച്ചു. ഒരുമാസത്തെ സ്വന്തം വരുമാനം ആകെ നല്‍കുന്നവര്‍, മകന്റെ വിവാഹത്തിന് നീക്കിവെച്ച പണം ഏല്‍പ്പിക്കുന്നവര്‍, സമ്പാദ്യക്കുടുക്ക അപ്പാടെ ഏല്‍പ്പിക്കുന്ന കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ് നിധി ശക്തിപ്പെടുത്താനുള്ള ജന മനസ്സുകളുടെ നിശ്ചയദാര്‍ഢ്യം തൊട്ടറിയുകയാണ്.

ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരി തന്നെ ഞെട്ടിച്ചെന്നും മുഖ്യമന്ത്രി പറയുന്നു. ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. കഴിഞ്ഞ പ്രളയത്തിന് ശേഷം ദുരിതബാധിതരെ സഹായിക്കാന്‍ ഇടുക്കിയിലെ ഒരു കര്‍ഷകന്‍ തന്റെ ഒന്നരയേക്കര്‍ ഭൂമിയില്‍ അഞ്ച് സെന്റ് ഒഴികെയുള്ള ഭൂമി ദുരിതബാധിതര്‍ക്ക് വിട്ട് കൊടുത്തിരുന്നു.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (7 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (8 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (8 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (8 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (8 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (9 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (9 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (9 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (9 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (9 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (11 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (12 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (12 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (13 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (13 hours ago)

Malayali Vartha Recommends