ദുരിതത്തില്‍ മുങ്ങുന്ന കേരളത്തിന് മോദിയുടെ സഹായം, ആദ്യഘട്ടം 22.45 ടണ്‍ മരുന്നുകള്‍

പ്രളയത്തില്‍ മുങ്ങുന്ന കേരളത്തിന് പ്രധാനമന്ത്രിയുടെ ആദ്യസഹായം. 22.45 ടണ്‍ മരുന്നുകള്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്ന് അയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേരള ഹൗസ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എ. സമ്പത്ത് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യത്തെ കണ്‍സൈന്‍മെന്റ് ആറു ടണ്‍ മരുന്നുകള്‍ കൊച്ചിയിലെത്തിച്ചത്. വിസ്താര, എയര്‍ ഇന്ത്യ എന്നീ ഫ്‌ലൈറ്റുകളിലാണ് നാട്ടില്‍ എത്തിച്ചത്. ഇന്‍സുലിന്‍, ഗ്ലൗസുകള്‍, ആന്റിബയോട്ടിക്കുകള്‍, ഒ.ആര്‍.എസ്. എന്നിവ ഉള്‍പ്പെടെയുള്ള കാര്‍ട്ടനുകളാണ് അയച്ചിട്ടുള്ളത്. അടുത്ത കണ്‍ സൈന്‍മെന്റ് നാളെ എത്തും.
കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥപ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്. ചണ്ഢിഗഡില്‍ നിന്നും ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചിട്ടാണ് വിമാനമാര്‍ഗ്ഗം മരുന്നുകള്‍ കൊച്ചിയിലെത്തിക്കുന്നത്. ആന്റിബയോട്ടിക്കുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകളുടെ കണ്‍സൈന്‍മെന്റ് ആറു ടണ്‍ വീതം തുടര്‍ന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും. 400 കാര്‍ട്ടനുകളിലായി മൂന്നു ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കാര്‍ട്ടന്‍ മരുന്നുകളാണ് കേരളത്തിലെത്തുക. ഇതിനു പുറമെ ഒരു കോടി ക്ലോറിന്‍ ടാബ്‌ലറ്റുകളും കേരളത്തിലേയ്ക്ക് അയയ്ക്കും. സംസ്ഥാനത്തിന് സഹായം വാഗ്ദാനം ചെയ്ത് കേന്ദ്രആഭ്യന്തരമന്ത്രി രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. അതിന് പിന്നാലെയാണ് സഹായം നല്‍കിത്തുടങ്ങിയത്.
https://www.facebook.com/Malayalivartha






















