Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാവശ്യപ്പെട്ട് ലൂസിയുടെ കുടുംബത്തിന് സഭയുടെ കത്ത്

17 AUGUST 2019 12:35 PM IST
മലയാളി വാര്‍ത്ത

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാവശ്യപ്പെട്ട് ലൂസിയുടെ കുടുംബത്തിന് എഫ്.സി.സി(ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍)​ കത്തയച്ചു. ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാണ് കുടുംബത്തിന് നല്‍കിയ കത്തില്‍ പറയുന്നത്. മകളെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ അമ്മക്കാണ് കത്തയച്ചത്. ലൂസി കളപ്പുരക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ വ്യക്തമാക്കി. അതേസമയം,​ സന്ന്യാസ സഭയായ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അപ്പീല്‍ ഇ-മെയിലായി അയച്ചത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയത്. സിനഡ്‌ തീരുമാനം ലംഘിച്ച്‌ ചാനൽ ചർച്ചകളിൽ പങ്കെടുത്തു, കാറുവാങ്ങി, സഭാവസ്‌ത്രമല്ലാത്ത വസ്‌ത്രം ധരിച്ചു, അനുസരണക്കേട്‌ കാണിച്ചു, അനുവാദമില്ലാതെ പുറത്തുപോയി തുടങ്ങിയ കുറ്റങ്ങളാണ്‌ ആരോപിച്ചിട്ടുള്ളത്‌. എന്നാൽ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെതിരെയുള്ള സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണ നോട്ടീസിലില്ല. നേരത്തെ രണ്ടുതവണ നോട്ടീസ്‌ നൽകിയപ്പോൾ നൽകിയ മറുപടി തൃപ്‌തികരമല്ലാത്തതിനാലാണ്‌ മൂന്നാമതും കത്ത്‌ നൽകിയത്‌. സന്യാസ സഭയിൽനിന്നും ഒഴിഞ്ഞുപോകുകയാണെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും പുറത്താക്കുകയാണെങ്കിൽ ഒരാനുകൂല്യങ്ങളും ലഭിക്കില്ലെന്നും കത്തിൽ പറയുന്നു. സിസ്‌റ്റർ ലൂസി നിലവിൽ എഫ്‌സിസിയുടെ വയനാട്‌ കാരക്കാമലയിലുള്ള വിമലാലയം കോൺവെന്റിലാണുള്ളത്‌. ദ്വാരക സേക്രട്ട്‌ ഹാർട്ട്‌ ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപികയാണ്‌.

സ്വയം ഒഴിഞ്ഞുപോകില്ലെന്നും എഫ്‌സിസി സഭാംഗമായി ജീവിക്കാനാണ്‌ ആഗ്രഹിക്കുന്നതെന്നും സിസ്‌റ്റർ ലൂസി പറഞ്ഞു. തെറ്റൊന്നും ചെയ്‌തിട്ടില്ല. തന്റെ പ്രവൃത്തികളെ സഭാനേതൃത്വം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഇവർ നേരത്തെ പറഞ്ഞിരുന്നു. മേയ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍തീരുമാനിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു.

തന്നെ മാനസികമായും ശാരീരികമായും ആദ്ധ്യാത്മികമായും തളർത്തിയ ശേഷം ഭയപ്പെടുത്തി നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണ് സന്യാസ സഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര പറയുകയാണ്. ആലുവയിലെ സന്യാസ സഭ സുപ്പീരിയർ ജനറൽ മുമ്പാകെ ഹാജരായി വിശദീകരണം നൽകിയില്ലെന്നും അച്ചടക്ക ലംഘനങ്ങൾ തുടരുകയാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങളോട് പ്രതികരിച്ചിരുന്നു. അനുമതിയില്ലാതെ മഠത്തിൽ നിന്നും രാത്രി സമയങ്ങളിൽ ഇറങ്ങി പോകുന്നുവെന്ന തരത്തിലുള്ള സഭയുടെ ആരോപണങ്ങൾ തെറ്റാണ്. ചില ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനാണ് രാത്രികളിൽ പുറത്ത് പോയിട്ടുള്ളത്. വ്യക്തിപരമായ മറ്റൊരാവശ്യത്തിനും രാത്രി പുറത്തിറങ്ങിയിട്ടില്ല. മഠത്തിലെ പ്രാർത്ഥനകളിൽ പങ്കുചേരുന്നില്ല, കോമൺ മെസിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തുന്നില്ല തുടങ്ങിയ കൂട്ടക്രമത്തെപ്പറ്റിയുള്ള ആരോപണങ്ങളും തള്ളിക്കളയുകയാണ്. സഭയ്ക്ക് കീഴിൽ ഏതു മഠത്തിലാണ് ഇതെല്ലാം കൃത്യമായി പാലിക്കപ്പെടുന്നതെന്ന് കൂടി മറുപടി പറയാൻ സന്യാസ സഭയ്ക്ക് ബാദ്ധ്യതയുണ്ടെന്നും സിസ്റ്റർ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (9 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (9 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (9 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (10 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (10 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (10 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (12 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (13 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (13 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (14 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (14 hours ago)

Malayali Vartha Recommends