Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിനെയും എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെയും തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ റിപ്പോര്‍ട്ട്

17 AUGUST 2019 01:27 PM IST
മലയാളി വാര്‍ത്ത

സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിനെയും എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെയും തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ റിപ്പോര്‍ട്ട്. ഏറെ വിവാദമായ സംഭവത്തില്‍ പേരിന് പോലും നടപടിയെടുക്കാന്‍ കഴിയാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടാണെന്ന് ആക്ഷേപമുണ്ട്. പൊലീസ് അതിക്രമത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷിച്ച ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവില്ലാത്തതിനാലാണ് നടപടി എടുക്കാനാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ആഭ്യന്തരസെക്രട്ടറിയെ അറിയിച്ചു. ഇതോടെ സി.പി.ഐ- സി.പി.എം അടി തുടരുമെന്ന് ഉറപ്പായി. നിലവില്‍ പ്രളയദുരിതത്തില്‍ സംസ്ഥാനം പെട്ടതിനാല്‍ പരസ്യമായ വിഴുപ്പലക്കല്‍ ഉണ്ടാകില്ല. സി.പി.ഐയില്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പടയൊരുക്കം ഇനി കൂടുതല്‍ ശക്തമാകും. 

ഞാറയ്ക്കല്‍ പോളിടെക്‌നിക്കില്‍ വെച്ച് എസ്.എഫ്.ഐകാരുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ എ.ഐ.എസ്.എഫുകാരെ സന്ദര്‍ശിക്കാനെത്തിയ പി. രാജുവിനെ ഡി.വൈ.എഫ്.ഐക്കാര്‍ തടഞ്ഞ് വെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ഥലത്തെത്തിയ ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടര്‍ന്ന് സി.ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. എം.എല്‍.എ ഉള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് അറിയാമായിരുന്നിട്ടും ജുഡീഷ്യല്‍ അധികാരമുള്ള ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. എം.എല്‍.എയെ തെരഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്ന് സി.പി.ഐ നേതാക്കള്‍ ആരോപിച്ചിരുന്നു. 

എംഎല്‍എയെയും പാര്‍ട്ടി നേതാക്കളെയും തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും വി.എസ് സുനില്‍കുമാറും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി എറണാകുളം കളക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ലാത്തിച്ചാര്‍ജ്ജില്‍ വലിയ അക്രമം ഉണ്ടായില്ലെന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും അറിയുന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് ചില അവ്യക്തതകള്‍ ഇപ്പോഴും തുടരുകയാണ്. കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ ജി, എസ്‌ഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെയാണ് സി.പി.ഐ നടപടി ആവശ്യപ്പെട്ടിരുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായാണ് കാനം രാജേന്ദ്രന്‍ മുമ്പ് പറഞ്ഞിരുന്നത്. അടുത്തമാസം സിറിയയിലെ ഡമാസ്‌ക്കസില്‍ നടക്കുന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകാന്‍ തയ്യാറെടുക്കുന്ന പി.രാജുവിന്റെ പാസ്‌പോര്‍ട്ട് ക്ലീയറന്‍സ് നല്‍കാതെ പൊലീസ് മറ്റൊരു പ്രഹരം കൂടി നല്കി. ഇതേ തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ കുറിച്ച്, മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പ്രതികരിച്ചു. ലാത്തിച്ചാര്‍ജ്ജിന് ശേഷം എം.എല്‍.എയെ പൊലീസ് വീട്ടില്‍കയറി ആക്രമിച്ചതല്ലല്ലോ എന്ന് കാനം പ്രസ്താവിച്ചത് വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കാനത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എന്നും രാവിലെ എണീറ്റ് പിണറായി വിജയനെതിരെ വിമര്‍ശനം നടത്താന്‍ എന്നെ കിട്ടില്ലെന്നായാരുന്നു പ്രതികരിച്ചത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (8 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (9 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (9 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (9 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (10 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (10 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (10 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (12 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (13 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (13 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (14 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (14 hours ago)

Malayali Vartha Recommends