Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തന്ത്രങ്ങൾക്ക് തിരിച്ചടി; പാകിസ്ഥാന് നല്‍കി വന്ന സഹായധനത്തില്‍ വന്‍തുക വെട്ടിക്കുറച്ച്‌ അമേരിക്ക

17 AUGUST 2019 04:23 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന് നല്‍കി വന്ന സഹായധനത്തില്‍ വന്‍തുക വെട്ടികുറച്ച്‌ അമേരിക്ക. 440 മില്യണ്‍ ഡോളറിന്റെ സഹായധനമാണ് അമേരിക്ക വെട്ടിക്കുറച്ചത്. ഇതോടുകൂടി പാകിസ്ഥാന് അമേരിക്ക നല്‍കി വരുന്ന സഹായം 4.1 ബില്യണ്‍ ഡോളറില്‍ ഒതുങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തന്ത്രങ്ങൾക്ക് തിരിച്ചടിയാണ് ഈ നടപടിയെന്നാണ് സൂചന.

അടുത്തിടെ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ ഇമ്രാന്‍ ഖാനോട് അതിന് മുമ്പ് തന്നെ ഈ വിവരം അമേരിക്ക അറിയിച്ചിരുന്നതായി ചില വിദേശമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2010ലെ പി.ഇ.പി.എ (പാകിസ്ഥാന്‍ എന്‍ഹാന്‍സ്‌ഡ് പാര്‍ട്‌ണര്‍ഷിപ്പ് എഗ്രിമെന്റ്) പ്രകാരമുള്ള സഹായധനമാണ് അമേരിക്ക വെട്ടികുറച്ചത്. അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ 7.5 ബില്യണ്‍ ഡോളറിന്റെ സഹായധനമാണ് കരാറിലൂടെ പാകിസ്ഥാന് യു.എസ് വാഗ്‌ദ്ധാനം ചെയ്‌തിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന് നല്‍കിവന്നിരുന്ന 300 മില്യണ്‍ യു.എസ് ഡോളറിന്റെ സഹായധനമാണ് അമേരിക്കന്‍ ആര്‍മി റദ്ദാക്കിയത്. അതേവര്‍ഷം ജനുവരിയിലും നല്‍കിവന്നിരുന്ന ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ സാമ്ബത്തിക സഹായം അമേരിക്ക നിറുത്തി വച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഇമ്രാനുമായി നടത്തിയ കടിക്കാഴ്‌ചയിലും കടുത്ത വിമര്‍ശമാണ് പ്രസിഡന്റ് ട്രംപ് ഉന്നയിച്ചത്. '1.3 ബില്യണ്‍ യു.എസ് ഡോളറിന്റെ സഹായധനമാണ് കഴിഞ്ഞ കുറേയെറെ വര്‍ഷങ്ങളായി ഞങ്ങള്‍ പാകിസ്ഥാന് നല്‍കിവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആ രാജ്യം ഞങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെ തിരികെ നല്‍കിയിട്ടില്ലെന്ന് മാത്രമല്ല വിധ്വംസകമായ പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്കെതിരായാണ് ഇപ്പോള്‍ അവര്‍ നീങ്ങുന്നത്' എന്നും ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ട്രംപ് പ്രതികരിച്ചിരുന്നു.

ജമ്മു കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ചയാക്കി രാജ്യാന്തര തലത്തില്‍ വിവാദവിഷയമാക്കാന്‍ ചൈനയും പാക്കിസ്ഥാനും നടത്തിയ ശ്രമങ്ങള്‍ക്ക് ഇന്ത്യ തടയിട്ടത് മികച്ച നയതന്ത്രവൈദഗ്ധ്യത്തോടെ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം അംഗരാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. അവസാന നിമിഷം അമേരിക്കയുടെ പിന്തുണ നേടാന്‍ പാക്കിസ്ഥാന്‍ നടത്തിയ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഭരണഘടനയിലെ 370 അനുഛേദത്തിന്റെ ഭേദഗതി തികച്ചും ഇന്ത്യയുടെ ആഭ്യന്തരവിഷമാണെന്ന ഇന്ത്യന്‍ നിലപാടിനോടു ചേര്‍ന്നു നില്‍ക്കുകയാണ് രക്ഷാസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ചെയ്തത്. ഇന്ത്യയെ പിന്തുണച്ച് ശക്തമായ നിലപാടുമായി റഷ്യ രംഗത്തെത്തിയതാണ് മറുനീക്കങ്ങള്‍ക്കു തിരിച്ചടിയായത്. കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ രക്ഷാസമിതി അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ നീക്കങ്ങള്‍ ശരിയായ ദിശയിലാണെന്നും യുഎന്‍ വിലയിരുത്തി.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഔപചാരിക യോഗം വിളിക്കണമെന്ന് ആവശ്യം തള്ളിയ അംഗങ്ങള്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് നടത്താനോ, പ്രസ്താവന പുറത്തിറക്കാനോ തയാറായില്ല. സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ ചൈന മാത്രമാണ് പാക്ക് നിലപാടിനെ അനുകൂലിച്ചത് യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം നിന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (21 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (49 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (49 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (52 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (2 hours ago)

Malayali Vartha Recommends