Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പ്രളയത്തെ തുടര്‍ന്നുള്ള കേന്ദ്രസഹായത്തെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും തമ്മിലുള്ള വാക്‌പോര് തുടരുന്നു

17 AUGUST 2019 03:06 PM IST
മലയാളി വാര്‍ത്ത

പ്രളയത്തെ തുടര്‍ന്നുള്ള കേന്ദ്രസഹായത്തെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും തമ്മിലുള്ള വാക്‌പോര് തുടരുന്നു. മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ വിമര്‍ശനത്തിനെതിരെ മുരളീധരന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചിട്ടില്ലെന്ന് താന്‍ പറഞ്ഞെന്ന കാര്യം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ അയയ്ക്കണോ എന്ന് ചോദിച്ചപ്പോള്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം സാമ്പത്തിക സഹായം ചോദിച്ചില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായെന്നും വി.മുരളീധരന്‍ വ്യക്തമാക്കി. 

ഹിന്ദി അറിയാത്തതിനാല്‍ ഒരു കാര്യവും കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയോട് സംസാരിച്ചിട്ടില്ല. വി. മുരളീധരന് എങ്ങനെയാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നറിയില്ല. പറയാത്ത കാര്യം മനസ്സിലാക്കാനുള്ള വൈഭവം ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രിക്കുണ്ടോ എന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചിരുന്നു. പ്രളയം നേരിടുന്നതില്‍ സംസ്ഥാനം മുന്നൊരുക്കം നടത്തിയില്ലെന്ന വി. മുരളീധരന്റെ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളം ആവശ്യപ്പെട്ട സഹായങ്ങളെല്ലാം നല്‍കിയിട്ടുണ്ടെന്നും ഇനിയും ആവശ്യപ്പെട്ടാല്‍ കൊടുക്കും ആവശ്യപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും വി മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുനരധിവാസം സംബന്ധിച്ച കാര്യങ്ങളില്‍ കേരളത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വി മുരളീധരന്‍ ഉറപ്പ് നല്‍കിയിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം സംസ്ഥാനത്തിന് ആവശ്യമുള്ള സമയം വരെ തുടരുമെന്നും വി.മുരളീധരന്‍ അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി സഹായം ആവശ്യപ്പെടുന്ന മുറയ്ക്ക് കേന്ദ്രത്തില്‍ നിന്ന് നല്‍കും. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തോട് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിക്കാറുണ്ട്. അക്കാര്യം സൂചിപ്പിക്കുകയാണ് താന്‍ ചെയ്തതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ സി.പി.എം നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞല്ല പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചെന്നാണ് അറിയുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ കേരളാഹൗസില്‍ എ. സമ്പത്തിനെ ക്യാബിനെറ്റ് പദവിയുള്ള സെപ്ഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. 

കേന്ദ്രസഹായമായി 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേയ്ക്ക് അയയ്ക്കും. ആദ്യത്തെ കണ്‍സൈന്‍മെന്റ് ആറു ടണ്‍ മരുന്നുകള്‍ ഇന്നലെ കൊച്ചിയിലെത്തി. വിസ്താര, എയര്‍ ഇന്ത്യ എന്നീ ഫ്‌ളൈറ്റുകളില്‍ ഇന്നലെ രാവിലെയാണ് മരുന്നുകള്‍ എത്തിച്ചത്. ഇന്‍സുലിന്‍, ഗ്ലൗസുകള്‍, ആന്റിബയോട്ടിക്കുകള്‍, ഒ.ആര്‍.എസ്. എന്നിവ ഉള്‍പ്പെടെയുള്ള കാര്‍ട്ടനുകളാണ് അയച്ചിട്ടുള്ളത്. അടുത്ത കണ്‍ സൈന്‍മെന്റ് ഇന്നലെ വൈകുന്നേരം എത്തി. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥപ്രകാരം മരുന്നുകള്‍ ലഭ്യമാക്കിയത്. ചണ്ഢിഗഡില്‍ നിന്നും ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചാണ് വിമാനമാര്‍ഗ്ഗം മരുന്നുകള്‍ കൊച്ചിയിലെത്തിച്ചത്. ആന്റിബയോട്ടിക്കുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകള്‍ ആറു ടണ്‍ വീതം തുടര്‍ന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും. 400 കാര്‍ട്ടനുകളിലായി മൂന്നു ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കാര്‍ട്ടന്‍ മരുന്നുകളാണ് കേരളത്തിലെത്തുക. ഇതിനു പുറമെ ഒരു കോടി ക്ലോറിന്‍ ടാബ്‌ലറ്റുകളും കേരളത്തിലേയ്ക്ക് അയയ്ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (22 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (50 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (50 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (53 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (2 hours ago)

Malayali Vartha Recommends