Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

എല്ലാം പഠിച്ച് അയ്യപ്പോ... ഇനി യുവതികളെ കയറ്റില്ല കട്ടായം; വ്യശ്ചികത്തിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി; ശബരിമലയെ വെറുതെ വിടാൻ സി പി എം തീരുമാനം

21 AUGUST 2019 05:39 PM IST
മലയാളി വാര്‍ത്ത

വ്യശ്ചികത്തിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. 2021 ൽ നിയമസഭാ തെരഞ്ഞടുപ്പും അതിനു മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ശബരിമലയെ വെറുതെ വിടാനാണ് സി പി എം തീരുമാനം.

ശബരിമല വിഷയത്തിൽ സ്ത്രീകൾക്കുണ്ടായ തെറ്റിദ്ധാരണ നീക്കാൻ ഭവനസന്ദർശനം നടത്താനും സി പി എം തീരുമാനിച്ചു. ഇപ്പോൾ ഗ്യഹസന്ദർശനങ്ങൾ പാർട്ടി പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ ശബരിമല വിഷയത്തിൽ സ്ത്രീകൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഇത് ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കുമിടയിലുണ്ട്.

പിണറായി വിജയന് എതിരെയാണ് നീക്കമെങ്കിലും എ കെ ജി സെന്ററിൽ നടക്കുന്ന പാർട്ടി യോഗത്തിൽ അങ്ങനെയൊരു പേര് ഉച്ചരിക്കുന്നില്ല. സർക്കാർ എന്നാണ് ഇതിന് പകരമായി പറയുന്നത്. പിണറായിയെ ഇരുത്തി കൊണ്ടു തന്നെയാണ് ശബരിമല വിഷയത്തിലുള്ള നിലപാട് പാർട്ടി ചർച്ച ചെയ്യുന്നത്. ഇത്തരം യോഗങ്ങളിൽ പിണറായി നിശബ്ദനാകാറാണ് പതിവ് . സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാനാണ് താൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി ദുർബലമായ സ്വരത്തിൽ പറഞ്ഞെങ്കിലും അതിന് പാർട്ടിയോഗങ്ങളിൽ യാതൊരു പ്രതികരണവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സുപ്രീം കോടതിയുടെ നിരവധി ഉത്തരവുകൾ ഇനിയും നടപ്പിലാക്കാനുണ്ടല്ലോ എന്നാണ് പാർട്ടിയുടെ ചോദ്യം.

ഓരോ വീടിനും ചുമതലക്കാരെ വയ്ക്കാനാണ് പാർട്ടിയുടെ തീരുമാനം പാർട്ടിക്കൊപ്പം അടിയുറച്ച് നിന്നവരെ പോലും ശബരിമല വിഷയം അകറ്റി കളഞ്ഞു, ഗ്യഹസന്ദർശനം സ്ഥിരം പരിപാടിയാക്കാൾ പാർട്ടി കീഴ് ഘടങ്ങൾക്ക് നിർദ്ദേശം നൽകും. ജനറൽ സെക്രട്ടരി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും അടങ്ങുന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇത്രയധികം വിമർശനം സർക്കാർ നേരിട്ടത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പക്വതയില്ലെന്ന തരത്തിൽ വരെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

കഴിഞ്ഞ മണ്ഡല കാലത്തെ യുവതീ പ്രവേശനം സർക്കാർ സ്പോൺസേഡാണെന്ന നിരീക്ഷണമാണ് സി പി എം പങ്കുവയ്ക്കുന്നത്. ഇല്ലെങ്കിൽ ഇതിന് ശേഷം എന്തു കൊണ്ട് സ്ത്രീകൾ മല കയറാൻ എത്തിയില്ല? യുവതീപ്രവേശനം യഥാർത്ഥത്തിൽ ഉള്ളതാണെങ്കിൽ യുവതികൾ അതിന് ശേഷവും ദർശനത്തിന് വരേണ്ടതല്ലേ എന്നാണ് പാർട്ടിയുടെ ചോദ്യം . ബിജെപിയെ വളർത്താൻ മാത്രമാണ് സർക്കാർ നിലപാട് സഹായിച്ചത്.

ഹിന്ദുക്കൾക്കുണ്ടായ വികാരം ക്രൈസ്തവരും മുസ്ലീങ്ങളും ഏറ്റെടുത്തു. ഇന്ന് ഹിന്ദുക്കൾക്കെതിരെ നിന്നവർ നാളെ തങ്ങൾക്ക് നേരേ തിരിയില്ലെന്ന് എന്താണ് ഉറപ്പ് എന്നാണ് ഇതര മതസ്ഥർ ചോദിക്കുന്നത്. ഇത്തരത്തിൽ വികാരപരമായ വിഷയങ്ങളിൽ നിന്ന് സർക്കാർ മാറിനിൽക്കേണ്ടതായിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന യഥാർത്ഥ ക്രമസമാധാന പ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരേണ്ടിയിരുന്നു എന്നും പാർട്ടിയുടെ സമുന്നത നേതാക്കൾ അഭിപ്രായപ്പെട്ടു.

അതേസമയം സ്ത്രീ സമൂഹത്തിനിടയിലുള്ള തെറ്റിദ്ധാരണ നീങ്ങാനുള്ള സാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു. മാധ്യമങ്ങൾ അത്രമേൽ വിമർശനമാണ് പാർട്ടിക്ക് മേൽ ഉന്നയിക്കുന്നത്. ഇത്തരം വിമർശനങ്ങൾ ഉണ്ടാക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും സംഭവിച്ച കാര്യങ്ങൾ തിരിച്ചെടുക്കാനാവില്ലെന്നും സിപിഎം കരുതുന്നു. ഒടുവിൽ കോടിയേരിയുടെ മകൻ ശബരിമലയിൽ ദർശനം നടത്തിയതും വാർത്തയായി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (25 minutes ago)

ചലച്ചിത്രമേളയുടെ ഡെലി​ഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാ​ഗോർ തിയേറ്ററിൽ തുടക്കമാകും.  (25 minutes ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (32 minutes ago)

മതി...മതി...ഇന്ന് അവന്റെ അവസാനം..! മട്ടും ഭാവവും മാറി പിണറായി..! ലക്ഷ്യം രാഹുൽ വലിച്ച് കീറുന്നു..!  (36 minutes ago)

പ്രോസിക്യൂഷനെ മിണ്ടിച്ചില്ല കോടതിയിൽ രാഹുൽ വിളയാട്ടം സമനിലതെറ്റി പിണറായി ഹൈക്കോടതിയിൽ..മുട്ടൻ നീക്കം  (42 minutes ago)

മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ സമയം വേണമെന്നും അതുവരെ അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചതിനാലാണ്. കോടതി അറസ്റ്റ് തടഞ്ഞത്  (43 minutes ago)

നെഞ്ചുവിരിച്ച് തലയുയർത്തി ദേ രാഹുൽ എത്തി...! പാലക്കാട് ഇന്ന് യുദ്ധം ചീറ്റപ്പുലിപോലെ അവൻ ഇറങ്ങി  (52 minutes ago)

രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും.  (53 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്...  (1 hour ago)

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജ  (1 hour ago)

നിശാക്ലബ് ഉടമകളുടെ നാടുകടത്തൽ പുരോഗമിക്കുന്നു  (1 hour ago)

കർശന ഉപാധികളോടെമുൻകൂർ ജാമ്യം  (1 hour ago)

വിവാഹ വാർഷികം ആഘോഷിക്കാനായി നാലു ദിവസം മുമ്പാണ് എത്തിയത്...  (1 hour ago)

ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവാവ് ..  (2 hours ago)

രണ്ടാഴ്ച മുമ്പാണ് സ്ഥലം മാറിയെത്തിയത്....  (2 hours ago)

Malayali Vartha Recommends