ശംഖുമുഖം ബീച്ചില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ച ലൈഫ് ഗാര്‍ഡിനെ കാണാതായി

ശംഖുമുഖം ബീച്ചില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ ലൈഫ് ഗാര്‍ഡിനെ കാണാതായി. ചെറിയതുറ സ്വദേശി ജോണ്‍സന്‍ ഗബ്രിയേലിനെയാണ് കാണാതായത്.
പെണ്‍കുട്ടിയെ രക്ഷിക്കാനായി ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജോണ്‍സണെ കാണാതാവുകയായിരുന്നു. കരയിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചതിന് തൊട്ടുപിന്നാലെ വലിയൊരു തിരയില്‍പ്പെട്ടാണ് ജോണ്‍സണെ കാണാതായത്.
https://www.facebook.com/Malayalivartha





















