തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍.... ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അറസ്റ്റ്, യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്, പണി കൊടുത്തത് മലയാളി തന്നെ

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പണി കൊടുത്തത് മലയാളി തന്നെ. ബി ഡി ജെ എസ് എന്ന പ്രസ്ഥാനത്തെ തന്നെ വെള്ളത്തിലാക്കുന്നതാണ് ഈ അറസ്‌റ്.
പത്ത് മില്ല്യന്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് കേസിലാണ് പിടിയിലായത്. ഒത്തുതീര്‍പ്പിനെന്ന പേരില്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. തിരുവന്തപുരത്തെ ഒരു പ്രമുഖ ബിസിനസുകാരനും അറസ്റ്റിനു പിന്നിലുള്ളതായി തുഷാറിനോടടുത്ത കേന്ദ്രങ്ങള്‍ കരുതുന്നു. തുഷാറിനെ അജ്!മാന്‍ ജയിലിലേക്ക് മാറ്റി. പത്ത് വര്‍ഷം മുന്പായിരുന്നു കേസിന് ആസ്പദമായ സംഭവം.
ചെക്ക് കേസില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റിലായത്. തുഷാറിനെ അജ്മാന്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നല്‍കിയ ഒരു കോടി ദിര്‍ഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. തുഷാറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
നേരത്തേ തുഷാറിന്റെ പേരിലുണ്ടായിരുന്ന കേസാണിതെന്നാണ് അറിയുന്നത്. തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള പോലീസില്‍ കേസ് കൊടുത്തത്തിനു ശേഷം ചര്‍ച്ചക്കെന്നു പറഞ്ഞ് അജ്മാനിലെ ഹോട്ടലില്‍ വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തു. അജ്മാനില്‍ ഹോട്ടലില്‍ ചര്‍ച്ചയ്ക്കിടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അജ്മാന്‍ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശരിക്കും കുടുക്കിട്ടു തന്നെയാണ് തുഷാറിനെ കുടുക്കിയിരിക്കുന്നത്.
അജ്മാനില്‍ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്റ്റ്ക്ഷന്‍സ് സബ് കോണ്‍ട്രാക്ക്ടര്‍മാരായിരുന്നു മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി. എന്നാല്‍ പത്തു വര്ഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം നാസില്‍ അബ്ദുള്ളക്ക് കുറച്ച് പണം നനല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി കൊടുത്ത ചെക്കിന്റെ പേരിലായിരുന്നു പരാതി. തിയതി വെക്കാതെയുള്ള ചെക്കായിരുന്നു ഇത്. യു എ യിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും തുഷാറിന്റെ ജാമ്യത്തിനായി ഇടപെടലുകള്‍ നടത്തി. എന്നാല്‍ പരാതിക്കാരന്‍ കേസ് പിന്‍വലിച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു തുഷാര്‍. 78,816 വോട്ടു ലഭിച്ച തുഷാറിന് കെട്ടിവച്ച കാശും നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha





















