അന്നേ ഓങ്ങിവച്ചതാ... ചിദംബരത്തെ സിബിഐ പൊക്കി അകത്തിടുമ്പോള്‍ നെഞ്ചിടിക്കുന്നത് സോണിയാ ഗാന്ധിക്കും മക്കള്‍ക്കും; സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വധേരയാണ് അടുത്ത ലക്ഷ്യമെന്ന് സൂചന; നേതൃത്വമില്ലാതെ അലയുന്ന കോണ്‍ഗ്രസ് അങ്കലാപ്പില്‍

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനും ഗാന്ധി കുടുംബത്തിന്റെ പ്രിയപ്പെട്ടവനുമായ പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തതോടെ യഥാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുന്നത് സോണിയാ ഗാന്ധിയും മക്കളുമാണ്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വധേര സാമ്പത്തിക തട്ടിപ്പ് കേസിലാണ് അന്വേഷണം നേരിടുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിനു മുന്‍പാകെ ഹാജരായിരുന്നു. വിദേശത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌മെന്റ് വധേരയ്‌ക്കെതിരെ കേസെടുത്തത്. ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ പ്രിയങ്ക ഗാന്ധിയും വധേരയ്‌ക്കൊപ്പമുണ്ടായിരുന്നു. അന്ന് രാഷ്ട്രീയ പ്രചരണമാണെന്നാണ് പറഞ്ഞത്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ അറസ്റ്റുണ്ടായാല്‍ കോണ്‍ഗ്രസിന് ഗുണമാകുമെന്ന് ബിജെപി കണക്കു കൂട്ടിയിരുന്നു. അതുകൊണ്ട് തല്‍ക്കാലം വിട്ടുകളഞ്ഞു. ഇനി അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും നടപടി വരുമോയെന്ന് കാത്തിരുന്ന് കാണാം.
അതേസമയം ബിജെപി പ്രതികാര രാഷ്ട്രീയമാണെന്നാണ് കളിക്കുന്നതെന്നാണ് പറയുന്നത്. ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കേ, 2010 ജൂലൈയിലാണു സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ അറസ്റ്റിലായത്.
അന്നു സി.ബി.ഐയെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നുവെന്ന് ആരോപിച്ചത് അമിത് ഷായാണ്. ഇന്ന് അതേ ആരോപണം ചിദംബരവും കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നു. 2005 ലാണു സൊഹ്‌റാബുദീന്‍ ഷെയ്ഖ് കൊല്ലപ്പെട്ടത്. ഷെയ്ഖിനെതിരേ 60 കേസുകളുണ്ടെന്നായിരുന്നു ഗുജറാത്ത് പോലീസിന്റെ നിലപാട്. സൊഹ്‌റാബുദിന്‍ ഷെയ്ഖ്, ഭാര്യ, സുഹൃത്ത് എന്നിവരെ വ്യാജഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതു ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുടെ അറിവോടെയാണെന്നാണു സി.ബി.ഐ. ആരോപിച്ചത്.
അറസ്റ്റിലായതിനേത്തുടര്‍ന്ന് 2010 ജൂെലെ 10ന് അമിത് ഷാ മന്ത്രിസ്ഥാനം രാജിവച്ചു. മൂന്നുമാസത്തിനുശേഷം സുപ്രീം കോടതിയാണു ജാമ്യം നല്‍കിയത്. ഗുജറാത്തില്‍ കടക്കരുതെന്ന നിബന്ധനയുമുണ്ടായിരുന്നു. 2012 വരെ ആ വിലക്ക് തുടര്‍ന്നു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 2014ല്‍ കോടതി അമിത് ഷായെ വെറുതേവിട്ടു.
ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കേ അദ്ദേഹത്തിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഇപ്പോഴത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ്.കെ. മിശ്ര. പിന്നീട് അദ്ദേഹം ചിദംബരവുമായി തെറ്റി. ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ ആദ്യം കുരുങ്ങിയതു ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയാണ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ. പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്‌സ്. മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാന്‍ ഇടനില നിന്നെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ കാര്‍ത്തി ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 മേയ് 15നു സി.ബി.ഐയും കഴിഞ്ഞവര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചിദംബരത്തിനെതിരേ കേസെടുത്തു.
ചിദംബരം അറസ്റ്റിനരികെയെത്തിയ ഐ.എന്‍.എക്‌സ്. മീഡിയ കേസിനു പുറമേ 3500 കോടി രൂപയുടെ എയര്‍സെല്‍മാക്‌സിസ് കമ്പനി ഇടപാട് അന്വേഷണഘട്ടത്തിലാണ്. ഡിയാജിയോ സ്‌കോട്ട്‌ലന്‍ഡ് ലിമിറ്റഡ്, കത്താര ഹോള്‍ഡിങ്‌സ്, എസ്സാര്‍ സ്റ്റീല്‍ ലിമിറ്റഡ്, എല്‍ഫോര്‍ജ് ലിമിറ്റഡ് എന്നീ കമ്പനികള്‍ ഉള്‍പ്പെട്ട വിദേശനിക്ഷേപമാണ് പുതുതായി അന്വേഷിക്കുന്നത്. ഐ.എന്‍.എക്‌സ്. മീഡിയ, എയര്‍സെല്‍മാക്‌സിസ് കേസുകളില്‍ ചിദംബരവും കാര്‍ത്തിയും ഒന്നര വര്‍ഷത്തോളം മുമ്പ് അറസ്റ്റില്‍നിന്നു സംരക്ഷണം തേടിയിരുന്നു. എന്നാല്‍ അതാണ് കഴിഞ്ഞ ദിവസം പൊളിഞ്ഞ് വീണത്. ഇനി കാണേണ്ടത് റോബര്‍ട്ട് വധേരയുടെ കേസാണ്...
https://www.facebook.com/Malayalivartha





















