Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സൂക്ഷിച്ചാല്‍ നന്ന്... ചിദംബരം അറസ്റ്റിലായതോടെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍; കോണ്‍ഗ്രസ് നേതാക്കളെല്ലാം അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവര്‍; കള്ളനു കഞ്ഞിവെക്കാത്ത സര്‍ക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളത്

22 AUGUST 2019 11:52 AM IST
മലയാളി വാര്‍ത്ത

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ അറസ്റ്റ് കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാന്‍ പോലും തയ്യാറാകുന്നില്ല. ഇത് മുതലാക്കി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയാണ് കെ. സുരേന്ദ്രന്‍. ഫേസ് ബുക്കിലൂടെയാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിലെ നേതാക്കളെല്ലാം അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരാണ്. അതിനാല്‍ അഴിമതിക്കാരെല്ലാം കുടുങ്ങുമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

എന്നാല്‍ മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായ്ക്കും മോഡിക്കും പേടിക്കാനില്ലെന്നും, കള്ളനു കഞ്ഞിവെക്കാത്ത സര്‍ക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

നിങ്ങളെന്താ അഴിമതിക്കാരെ പിടിക്കാത്തതെന്നായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും കഴിഞ്ഞ അഞ്ചുകൊല്ലം ചോദിച്ചുകൊണ്ടിരുന്നത്. പിടിക്കാന്‍ തുടങ്ങിയപ്പോള്‍ രാഷ്ട്രീയവൈരാഗ്യം എന്നു പറഞ്ഞ് അതിനും കുറ്റം. ചെട്ട്യാര്‍ ഹരിശ്ചന്ദ്രനായതുകൊണ്ടൊന്നുമല്ല ഇവര്‍ ബഹളം വെക്കുന്നത്. അടുത്തതാരാണെന്നറിയാനുള്ള വേവലാതിയാണ് നേതാക്കള്‍ക്കെല്ലാം. അമ്മയും മകനും അഴിമതിക്കേസ്സില്‍ ജാമ്യമെടുത്തിട്ടാണ് വീരവാദം മുഴക്കുന്നത്.

അളിയന്‍ ഏതാണ്ട് ആജീവനാന്തം അകത്താകുമെന്നുറപ്പാണ്. ലക്ഷക്കണക്കിന് കോടിയാണ് യു. പി. എ. ഭരണകാലത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ കൊള്ളയടിച്ചത്. നിയമം നിയമത്തിന്റെ വഴിക്കുപോകും. എല്ലാം പുറത്തുവരും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ല. കള്ളനു കഞ്ഞിവെക്കാത്ത സര്‍ക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂ.

അതേസമയം ഐ എന്‍ എക്‌സ് മീഡിയ അഴിമതി കേസില്‍ അതീവ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി ചിദംബരത്തെ വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച രാത്രി ജോര്‍ബാഗിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ സി ബി ഐ ആസ്ഥാനത്ത് ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

അര്‍ധരാത്രിയോടെയാണ് ആദ്യഘട്ട ചോദ്യം ചെയ്യല്‍ അവസാനിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തുടര്‍ന്ന് സി ബി ഐ ആസ്ഥാനത്തുള്ള ചിദംബരത്തെ അല്‍പസമയത്തിനകം വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷമായിരിക്കും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുക.

14 ദിവസത്തേക്ക് പി ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സി ബി ഐ അപേക്ഷ നല്‍കും. കേസില്‍ നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും അദ്ദേഹം സഹകരിച്ചില്ലെന്നും വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരിക്കും സി ബി ഐ കസ്റ്റഡി അപേക്ഷ നല്‍കുക. ഇന്ദ്രാണി മുഖര്‍ജി പി ചിദംബരത്തിനെതിരെ സുപ്രധാന മൊഴി നല്‍കിയിട്ടുണ്ടെന്നും സി ബി ഐ കോടതിയെ അറിയിക്കും. അതിനിടെ കേസില്‍ ഉള്‍പ്പെട്ട മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യം റദ്ദാക്കാന്‍ സി ബി ഐ അപേക്ഷ നല്‍കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends