മനോരമ ന്യൂസിന്റെ പരിപാടിയിൽ കോൺക്ലൈവ് പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ; സോഷ്യൽ മീഡിയയിൽ മനോരമക്കെതിരെ ആർഎസ്എസ് പ്രതിഷേധം അതിശക്തം; ഞങ്ങൾക്കു വേണ്ടാത്ത ഷാനിയുടെ മനോരമ മോദിക്ക് എന്തിന്

മനോരമയുടെ കോൺക്ലേവിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന സൂചനകൾ എത്തുമ്പോൾ ഇത് കേരളത്തിലെ ബിജെപി അനുകൂലികളെ ചൊടിപ്പിച്ചത് ചെറുതായിട്ടൊന്നുമല്ല. ഞങ്ങൾക്ക് ആവശ്യമില്ലാത്ത ഷാനിയുടെ മനോരമ മോദിക്ക് എന്തിന് എന്ന അമർഷമാണ് അവർ പങ്കുവയ്ക്കുന്നത്. ബിജെപി നേതാക്കൾക്ക് ഏറ്റവും കൂടുതൽ കടന്നാക്രമണം നേരിടേണ്ടി വന്നത് മനോരമയിലെ ഷാനി പ്രഭാകറിൽ നിന്നാണ്. അത് പകൽപോലെ വ്യക്തമായ കാര്യമാണ്. ഈ ഇടെ ബിജെപിക്കാരെ ഏറ്റവും കൂടുതൽ ചൊടുപ്പിച്ച ഷാനി പ്രഭാകരന്റെ ഒരു പ്രയോഗമുണ്ടായിരുന്നു. അഭിപ്രായം പറയുന്നവരെയൊക്കെ പാക്കിസ്ഥാനിലേക്കും ചന്ദ്രനിലേക്കും പറഞ്ഞയക്കുമെന്ന് പറയുന്നവർ അറിയാൻ. ഇന്ത്യയിൽ നിന്നും പോകാൻ പറയാൻ ബിജെപിക്കാരുടെ തറവാട് സ്വത്തല്ല ഇന്ത്യ നിങ്ങൾക്ക് ഇവിടെ നിൽക്കാൻ കഴിയില്ല എങ്കിൽ നിങ്ങൾക്ക് പൊയ്ക്കൂടെ എന്ന്. ഈ പരാമർശം ചർച്ചയാക്കിയാണ് പരിവാറുകാരുടെ കടന്നാക്രമണം. കടുത്ത ആർ എസ് എസുകാർ കോൺക്ലേവിനെ എതിർക്കുന്നത് സ്വാഭാവികമാണ്.
സംഘപരിവാറിലെ തലമുതിർന്ന മാധ്യമ പ്രവർത്തകനാണ് കെവി എസ് ഹരിദാസ് പങ്കുവയ്ക്കുന്ന ഒരു കാര്യമുണ്ട്. മനോരമ ന്യൂസ് ചാനലും പത്രവും നരേന്ദ്ര മോദി സർക്കാരിനേും ബിജെപിയേയും വിശ്വാസ്യത ഇല്ലാത്തവരായി ചിത്രീകരിക്കാൻ ലോക്സഭാ തെരഞ്ഞെടുപ്പിന് ഇട നടത്തി നീക്കങ്ങൾ തിരിച്ചറിയണം. ഇത് വോട്ടെടുപ്പ് കാലത്ത് മാത്രമുള്ളതല്ല. ഇത് അവർക്ക് ഒരു ദൗത്യമാണ്. പ്രധാനമന്ത്രി കാര്യങ്ങൾ വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം ജന്മഭൂമിയുടെ മുൻ എഡിറ്റർ കൂടിയായ ഹരിദാസിന്റെ ഈ പ്രതികരണം ആർഎസ്എസ് നിലപാട് കൂടിയാണെന്നുള്ള വിലയിരുത്തലാണ് വരുന്നത്. മനോരമയുടെ കോൺക്ലേവിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന സൂചനകൾ എത്തിയിരുന്നു. ഓഗസ്റ്റ് 30 മോദിയാകും കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയെന്നാണ് മനോരമ അറിയിച്ചത്. ഡൽഹിയിൽ നിന്ന് തത്സമയമാകും പ്രധാനമന്ത്രിയുടെ പങ്കെടുക്കൽ. ഇതോടെയാണ് പല ആർ എസ് എസുകാരും ട്വീറ്റുമായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ തോൽപ്പിക്കാൻ വാർത്ത നൽകിയവരുടെ കോൺക്ലേവിൽ മോദി എന്തിനാണ് പങ്കെടുക്കുന്നതെന്നാണ് ഇവരുയർത്തുന്ന ചോദ്യം. മോദിയേയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ട്വിറ്റർ പേജിനേയും ടാഗ് ചെയ്ത് അവർ പ്രതിഷേധം ഉയർത്തുകയാണ്. ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ ബി എൽ സന്തോഷിന്റേയും ശ്രദ്ധയിൽ ഇതുകൊണ്ടു വരാനും ശ്രമമുണ്ട്. കെ വി എസ് ഹരിദാസിന്റെ ട്വീറ്റിൽ ബി എൽ സന്തോഷിനേയും കാര്യങ്ങൾ അറിയിക്കാനുള്ള ബോധപൂർവ്വമായ ശ്രമമുണ്ട്. പിഎംഅവോയിഡ്മനോരമ എന്ന ഹാഷ് ടാഗും ട്വിറ്ററിൽ പരിവാർ അനുകൂലികൾ ചർച്ചയാക്കിയിട്ടുണ്ട്. അതിനിടെ പ്രധാനമന്ത്രി കോൺക്ലേവിൽ പങ്കെടുക്കുമെന്ന ട്വീറ്റ് മനോരമയുടെ നിഷാ പുരുഷോത്തമൻ പിൻവലിച്ചുവെന്നും പരിവാറുകാർ പറയുന്നു.
മിസോറം ഗവർണ്ണറായിരിക്കെ കുമ്മനത്തെ അപമാനിക്കാൻ മനോരമ ന്യൂസ് ശ്രമിച്ചതുൾപ്പെടെയുള്ള വാർത്തകൾ ട്വിറ്ററിലൂടെ ഹരിലാൽ ചാൽച്ചയാക്കുന്നുണ്ട്. ഇത്തരം പരിപാടികളിൽ താങ്കൾ പങ്കെടുക്കുന്നുവെന്നത് പരിതാപകരമാണ് സാർ... എല്ലാ ദിവസവും പാർട്ടിയെ അധിക്ഷേപിക്കുന്ന ഇവരുടെ വ്യാജ വാർത്തകൾക്കെതിരെ പോരടിക്കേണ്ടിവരുന്നു. എന്നിട്ടും താങ്കൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നു-ഇതാണ് മനോരമയുടെ കോൺക്ലേവിൽ മോദി എത്തുമെന്ന വാർത്തയിൽ ആർ എസ് എസുകാർ പങ്കുവയ്ക്കുന്ന പൊതു വികാരം. ബിജെപിയിലെ പ്രമുഖർ ആരും ഈ വിഷയത്തിൽ അഭിപ്രായം പറയുന്നില്ല. മോദി ജി ദയവായി വരരുത്. ഇന്ത്യാവിരുദ്ധത കേരളത്തിൽ പ്രചരിപ്പിക്കുന്ന ഗ്രൂപ്പാണ് ഇത്. എൻ ഡി ടി വിയെക്കാൾ വിഷം ചീറ്റുന്നത്-വീഡൽ കാസ്ട്രോയുടെ ഈ ട്വീറ്റും ചർച്ചയാണ്. ഇതിനെല്ലാം അടിയിൽ നിരവധി ആർ എസ് എസുകാരാണ് കമന്റുമായെത്തുന്നത്. അതുകൊണ്ട് തന്നെ മോദി ചടങ്ങിൽ പ്രസംഗിക്കുമോ എന്നത് ഏറെ ചർച്ചാവിഷയമാണ്. എന്നാൽ മോദി എത്തുമെന്ന് തന്നെയാണ് മനോരമയുടെ പ്രതീക്ഷ. പ്രധാനമന്ത്രിയെന്ന നിലയിൽ ആരേയും ഒഴിവാക്കാൻ മോദിക്കാകില്ല എന്നതുതന്നെയാണ് അ പ്രതീക്ഷക്ക് കാരണവും.
https://www.facebook.com/Malayalivartha





















