ചാക്കോക്ക് കേസില്‍ വലിയ പങ്കുണ്ട്, അദ്ദേഹത്തെ വെറുതെവിട്ട നടപടി ശരിയായില്ല .... കെവിന്‍ വധക്കേസില്‍ നീനുവിന്റെ അച്ഛനുള്‍പ്പെടെ നാലുപേരെ വെറുതെവിട്ട കോടതി വിധിക്കെതിരേ നിയമപരമായി മുന്നോട്ടുപോകുമെന്ന് കെവിന്റെ പിതാവ്

കെവിന്‍ വധക്കേസില്‍ നാലുപേരെ വെറുതെവിട്ട കോടതി വിധിക്കെതിരേ നിയമപരമായി മുന്നോട്ടുപോകുമെന്ന് കെവിന്റെ പിതാവ് ജോസഫ്. കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. വെറുതെവിട്ടവരില്‍ നീനുവിന്റെ പിതാവ് ചാക്കോയും ഉള്‍പെടുന്നു. . ചാക്കോക്ക് കേസില്‍ വലിയ പങ്കുണ്ട്. അദ്ദേഹത്തെ വെറുതെവിട്ട നടപടി ശരിയായില്ല കേസില്‍ ശിക്ഷ പ്രഖ്യാപിക്കട്ടെ. അതിനുശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കോടതി വ്യക്തമാക്കി. റെക്കോര്‍ഡ് വേഗത്തിലായിരുന്നു കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാമെന്നായിരുന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
"
https://www.facebook.com/Malayalivartha





















