Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന് നടന്‍ മോഹന്‍ലാലിന്റെ വിമര്‍ശനം, പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പ്പരം പഴിചാരുകയാണെന്നും താരം ആരോപിക്കുന്നു

22 AUGUST 2019 02:37 PM IST
മലയാളി വാര്‍ത്ത

പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന് നടന്‍ മോഹന്‍ലാലിന്റെ വിമര്‍ശനം. പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പ്പരം പഴിചാരുകയാണെന്നും താരം ആരോപിക്കുന്നു. അതേസമയം ബി.ജെ.പി ഭരിക്കുന്ന ഒഡീഷയില്‍ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഉപയോഗിച്ച തയ്യാറെടുപ്പുകളെ പ്രശംസിക്കുകയും അത്് നമുക്ക് മാതൃകയാക്കിക്കൂടേ എന്ന് ചോദിക്കുകയും ചെയ്യുന്നു. തന്റെ ബ്‌ളോഗിലൂടെയാണ് താരം ഇക്കാര്യം ഉന്നയിച്ചത്.  മഴ പെയ്ത് മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിന് മുന്‍പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിങും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ സാധിക്കില്ലേയെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. നോട്ട് നിരോധനത്തെ അനുകൂലിച്ച് ബ്‌ളോഗെഴുതിയതിനെ തുടര്‍ന്ന് രൂക്ഷവിമര്‍ശനം നേരിട്ട മോഹന്‍ലാല്‍ കുറേ നാളായി ബ്‌ളോഗെഴുത്ത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

രണ്ട് വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ മാറേണ്ടതുണ്ടെന്നും താരം കുറിക്കുന്നു. ഒരു വര്‍ഷം മുമ്പ് പ്രളയം കേരളത്തെ തകര്‍ത്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട സംഭവമായി നാം കരുതി. വെയില്‍ പരന്നതോടെ അതെല്ലാം മറന്ന കേരളത്തിലെ ജനങ്ങള്‍ വീണ്ടും മലയിടിച്ചിലും പാറപൊട്ടിക്കലും തുടര്‍ന്നു. കൊടും മഴയില്‍ പാവപ്പെട്ട ജനങ്ങളുടെ വിലപ്പെട്ട ജീവനും ഒലിച്ചുപോയി. വീട് തകര്‍ന്നവരും സ്ഥലം നഷ്ടപ്പെട്ടവരുമായ പലരും അതേ അവസ്ഥയില്‍ തുടരുകയാണ്. പാറ പൊട്ടിക്കലും പൂര്‍വാധികം ഉഷാറായി തുടര്‍ന്നു. ഉയരങ്ങളില്‍ കൂടുതല്‍ കൂടുതല്‍ കൃത്രിമ തണ്ണീര്‍ തടങ്ങളുണ്ടായി. രാഷ്ട്രീയക്കാര്‍ പതിവ് പഴിചാരലുകള്‍ പുനരാരംഭിച്ചു. കേരളം പഴയത് പോലെയായി. നാം മറന്നെങ്കിലും പ്രകൃതി ഒന്നും മറന്നിരുന്നില്ല. കഴിഞ്ഞ പ്രളയം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ കൊടും മഴ പെയ്തു. തുരന്ന് തുരന്ന് പകുതിയായ മലകള്‍ ഒലിച്ചുപോയി. അതിനൊപ്പം ഒരുപാട് പാവപ്പെട്ട മനുഷ്യരും അവരുടെ വിലപ്പെട്ട ജീവിതവും. ഇപ്പോഴും പലരും മണ്ണിനടിയിലാണ്. ഒരു പ്രളയം കൊണ്ട് പഠിക്കാനോ, കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താനോ നമുക്കായില്ലെന്നും താരം കുറ്റപ്പെടുത്തുന്നു.

ലോകം കേരളത്തിലേക്ക് വരുന്നത് നമ്മുടെ കാലാവസ്ഥയുടെ മേന്മ കൊണ്ടു കൂടിയായിരുന്നു. നമ്മുടെ മഴക്കാലവും വെയിലും തണുപ്പും നമുക്ക് അഭിമാനമായിരുന്നു. എന്നാല്‍ ഇന്നതെല്ലാം മാറി. പ്രകൃതിദുരന്തങ്ങളെ ആര്‍ക്കും പൂര്‍ണ്ണമായി ചെറുക്കാന്‍ കഴിയില്ലെന്നത് സത്യമാണ്, എന്നാല്‍ അവയെ മുന്‍ കൂട്ടിയറിയാന്‍ സാധിക്കുമെന്നും, മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മഴയെപ്പറ്റി കവിതയും പാട്ടും എഴുതിയിരുന്ന നമുക്ക് ഇപ്പോള്‍ മഴയെന്നാല്‍ പേടിയാണ്. എല്ലായിടത്തും വെള്ളംകയറുന്ന സ്ഥലമായി. സഞ്ചാരികള്‍ കേരളത്തിലേക്ക് വരാന്‍ കലണ്ടറുകള്‍ തയ്യാറാക്കി തുടങ്ങി. നിക്ഷേപകരും ഭാവിയില്‍ കരുതലുകള്‍ എടുത്തേക്കാം.

പ്രകൃതി ദുരന്തങ്ങളെ പൂര്‍ണമായി ആര്‍ക്കും ചെറുക്കാനാവില്ല. ആധുനിക ശാസ്ത്ര സംവിധാനങ്ങളുപയോഗിച്ച് മുന്‍കൂട്ടി അറിയാനാകും. 1999ല്‍ ഒഡീഷ്യയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ പതിനായിരം മനുഷ്യരാണ് മരിച്ചത്. 2003ല്‍ ഫീലിന്‍ ചുഴലിക്കാറ്റ് വന്നപ്പോള്‍ 25 പേരെ മരണമടഞ്ഞുള്ളൂ. സാറ്റലൈറ്റ് ഇമേജുകള്‍ ഉപയോഗിച്ച് കടല്‍ത്തിരമാലകളുടെയും കാറ്റിന്റെയും വേഗമളന്നും മഴയുടെ പതനശേഷി അളന്നും ഒഡീഷ്യ സര്‍ക്കാരും ദുരന്തനിവാരണ സംഘങ്ങളും മറ്റ് ഉദ്യോഗസ്ഥരും ചിട്ടയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. ഒഡീഷ്യയുടെ മുന്നൊരുക്കത്തെ ഐക്യരാഷ്ട്ര സംഘടന വരെ അഭിനന്ദിച്ചു. ഒഡീഷ്യയ്ക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും സാധിക്കില്ലേ? രണ്ട് വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് എല്ലാത്തരത്തിലും മാറേണ്ടതുണ്ട്. ഒരുപാട് കരുതലുകള്‍ എടുക്കണം. മഴ പെയ്ത് മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിന് മുമ്പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിംഗും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ നമുക്ക് മാറ്റാന്‍ സാധിക്കില്ലേ? അതിന് എല്ലാവരും അവരവരുടെ ജോലി കൃത്യമായും സത്യസന്ധമായും ചെയ്യണമെന്നും താരം ബ്‌ളോഗിലൂടെ കുറ്റപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends