വയോധികയുടെ അടുത്തിരുന്ന യുവതി തന്ത്രപരമായി പഴ്സ് അടിച്ച് മാറ്റി; ഒടുക്കം സിസി ടി വിയിൽ കുടുങ്ങിയതോടെ യുവതിയെ കയ്യോടെ പൊക്കി;സംഭവം കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍
ജനറല്‍ ആശുപത്രിയില്‍ ഇതിനുമുന്‍പും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങളില്‍ പിടിക്കപ്പെട്ട യുവതിക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരുകയാണ്. രോഗിയുടെ പഴ്സ് മോഷ്ടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. പുഞ്ചവയല്‍ പാക്കാനം സ്വദേശി നിഷയെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഒപിയിയില്‍ നില്‍ക്കുന്നതിനിടെയാണ് യുവതി രോഗികളുടെ പഴ്സ് മോഷ്ടിച്ചത്.
വ്യാഴാഴ്ച രാവിലെയോടെ ഒപി വിഭാഗത്തിന് മുമ്ബില്‍ പേരക്കുട്ടിയുമായി എത്തിയ വയോധികയുടെ പഴ്സ് നഷ്ടപ്പെട്ടതായി പരാതിയുയരുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ വയോധികയുടെ അടുത്തിരുന്ന യുവതി പഴ്സ് മോഷ്ടിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി പുഞ്ചവയല്‍ സ്വദേശിനിയാണെന്ന് തിരിച്ചറിയുകയും അവരെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha