പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ

അങ്ങനെ മാസപ്പടി കേസിൽ തസ്ക്കാലം പിണറായിക്ക് ആശ്വാസം. തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ. മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി ശുപാർശ അതീവ ഗൗരവമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കേസെടുക്കേണ്ട സാഹചര്യമെന്നാണ് കെപിസിസി യോഗത്തിൽ മുഖ്യമന്ത്രി വിലയിരുത്തിയത്. എന്നാൽ, എടുത്ത് ചാടി നടപടി വേണ്ടെന്നായിരുന്നു യോഗത്തിലെ പൊതുധാരണ. പിണറായിക്കെതിരായ തുടർനടപടി ആലോചിച്ച് മതിയെന്ന് വിടി ബൽറാം അഭിപ്രായപ്പെട്ടു. എന്നാൽ, ഉടനടി കേസെടുക്കണമെന്നായിരുന്നു മാത്യു കുഴൽനാടൻറെ നിലപാട്.
പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡി ശുപാർശ ചർച്ച ചെയ്ത് കെപിസിസി. എടുത്ത് ചാടി നടപടി വേണ്ടെന്നാണ് യോഗത്തിൽ ഉയർന്ന നിർദേശം. കരുതലോടെ നിയമവിശങ്ങൾ പരിശോധിച്ച് സർക്കാർ തീരുമാനമെടുക്കണമെന്നും കെപിസിസി പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. പിണറായിക്കെതിരായ ഉടൻ കേസെടുക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടെങ്കിലും ആലോചിച്ച് നീങ്ങണമെന്ന് വി ടി ബൽറാം അഭിപ്രായപ്പെട്ടു. നിയമപരമായി പരിശോധനയ്ക്ക് ശേഷം തുടർനടപടി എന്നും കേസെടുക്കേണ്ടി വരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംഭവം ഗൗരവതരമാണെന്നും സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും യോഗത്തിന് ശേഷം സണ്ണി ജോസഫ് പ്രതികരിച്ചു.
അതേസമയം ഇഡി നൽകിയ കത്തിൽ അഡ്വക്കറ്റ് ജനറലും ഡിജിപിയും സംയുക്തമായ നിയമോപദേശം നൽകും. അഴമിതി നിരോധന നിയമപ്രകാരമുള്ള പരാതികളിൽ ആദ്യം പ്രാഥമിക പരിശോധന വേണമെന്ന് സുപ്രീംകോടതി വിധികളടക്കമുണ്ട്. ഈ സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കാം എന്നായിരിക്കും നിയമോപദേശം. രണ്ട് ദിവസത്തിനകം നിയമോപദേശം സർക്കാറിന് കൈമാറും.
അതേസമയം കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വ്യക്തമായ തെളിവുകളും രേഖകളും നിലനിൽക്കെ, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ആശാസ്യമല്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറപ്പിലൂടെ വിമർശിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 787 പേരെ നിയമിച്ചുവെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി, ആ പറയുന്ന ആളുകളുടെ പട്ടിക പരസ്യമായി പുറത്തുവിടാൻ തയ്യാറാകണമെന്ന് പിണറായി വിജയൻ വെല്ലുവിളിച്ചു. കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32 പേരും മറ്റു മന്ത്രിമാർക്ക് 25-ൽ താഴെ ആളുകളുമാണ് പേഴ്സണൽ സ്റ്റാഫായി ഉണ്ടായിരുന്നത്. അഞ്ച് വർഷത്തിനിടെ നാല് മന്ത്രിമാർ (എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ആൻറണി രാജു) മാറുകയും പുതിയ ആളുകൾ ചുമതലയേൽക്കുകയും ചെയ്തിരുന്നു.
കൂടാതെ സജി ചെറിയാൻ രാജിവെച്ച് പിന്നീട് തിരിച്ചെത്തുകയുമുണ്ടായി. എന്നാൽ ഇതിലൂടെയൊന്നും ആകെ സ്റ്റാഫുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടില്ല.ആകെ എണ്ണം 500ൽ താഴെ മാത്രമാണ്. മുൻ സർക്കാരിൻറെ കാലയളവിൽ ആകെ 500-ൽ താഴെ പേഴ്സണൽ സ്റ്റാഫുകൾ മാത്രമാണ് ഉണ്ടയിരുന്നത്. ഇതിനെല്ലാം കൃത്യമായ സർക്കാർ രേഖകൾ ലഭ്യമാണ്. വ്യക്തമായ രേഖകൾ കൈവശമുണ്ടായിട്ടും മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് 787 എന്ന കണക്ക് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും, ആ പട്ടിക എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃത പണമിടപാട്, കൈക്കൂലി എന്നിവയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മുൻമന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഭാര്യ ടി.വീണ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്താൽ, അതുസംബന്ധിച്ച അന്വേഷണത്തിൽനിന്ന് ഇ.ഡി പിൻമാറില്ല. പകരം, കേസിൽ സ്വന്തംനിലയിൽ കുറ്റപത്രം നൽകാനാണു നീക്കം.
അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാൻ ഇ.ഡിക്കാവില്ല. അതുകൊണ്ടാണ് കേസെടുക്കാൻ ശുപാർശ ചെയ്ത് പൊലീസ് മേധാവിക്കു കത്തയച്ചത്. പൊലീസ് കേസ് റജിസ്റ്റർ ചെയ്താൽ, ആ കേസിന്റെ അടിസ്ഥാനത്തിൽ ഇ.ഡിക്കും കുറ്റപത്രം സമർപ്പിക്കാനാവും. സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിലെ വിശദാംശങ്ങൾ സഹിതമുള്ള കുറ്റപത്രമായിരിക്കുമിത്.
അഴിമതിനിരോധന നിയമപ്രകാരമുള്ള കേസുകൾ സിബിഐക്കും അന്വേഷിക്കാം. ഹൈക്കോടതി ഉത്തരവുപ്രകാരമോ സംസ്ഥാന സർക്കാരിന്റെ ശുപാർശയിലോ ആണ് സിബിഐ കേസുകൾ ഏറ്റെടുക്കുക. പൊലീസ് റജിസ്റ്റർ ചെയ്യുന്ന കേസ് പിന്നീട് സിബിഐക്കു കൈമാറാൻ സർക്കാരിനാവും. അങ്ങനെയെങ്കിൽ, പന്ത് വീണ്ടും കേന്ദ്ര ഏജൻസിയുടെ കോർട്ടിലെത്തും.
https://www.facebook.com/Malayalivartha

























