റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് പരിക്ക്

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് പരിക്ക്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പുല്ലിക്കുളത്ത് വ്യാഴം രാത്രി 9 മണിയോടെയാണ് അപകടം സംഭവിച്ചത്.
അമിതവേഗതയിലെത്തിയ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലെ വളവിൽ ബൈക്ക് നിർത്തിയ ശേഷം ഫോണിൽ സംസാരിക്കുന്നതിനിടെ ഓട്ടോ കുടുംബത്തിന് മുകളിലേയ്ക്ക് മറിയുകയായിരുന്നു. കാഞ്ഞിരംകുളം സ്വദേശികളായ നാലംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടുപോയത്. . അമിതവേഗതയിൽ എത്തിയ ഓട്ടോ വളവിൽ പൂർണമായും നിയന്ത്രണം വിട്ട് ബൈക്ക് യാത്രികർക്ക് മുകളിലൂടെ മറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപകടം അറിഞ്ഞെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറിഞ്ഞ ഓട്ടോയുടെ അടിയിൽ നിന്നും അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു. ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























