ഒഡിഷാ തീരത്ത് ന്യൂനമര്‍ദം... കേരളത്തില്‍ ചില ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്

ഒഡിഷാ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതുകാരണം കേരളത്തില്‍ ചില ജില്ലകളില്‍ 28 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 26ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 27ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, 28ന് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ജില്ലകളില്‍ നേരിയതോതിലോ മിതമായോ മഴലഭിക്കും.ശനിയാഴ്ചയാണ് ന്യൂനമര്‍ദം സ്ഥിരീകരിച്ചത്. ഇത് കരയിലേക്കുകടന്ന് ഗുജറാത്തിലേക്ക് നീങ്ങുമെന്ന് കരുതുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം . പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട 'ലെക്കീമ' ചുഴലിക്കാറ്റിന്റെ സ്വാധീനവും കേരളത്തില്‍ മഴ പെയ്യാന്‍ അനുകൂലമാണ്.
"
https://www.facebook.com/Malayalivartha






















