ഓര്‍ഡര്‍ ചെയ്ത തട്ടുദോശ കിട്ടാന്‍ വൈകിയതോടെ കലിപ്പിലായി!! തട്ടുക്കടക്കാരനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി യുവാവ്; വൈറ്റില ഹബ്ബിന് സമീപത്തെ തട്ടുക്കടയില്‍ നടന്നത് ആരെയും ഞെട്ടിക്കുന്ന സംഭവങ്ങള്‍!! ഒടുക്കം അറസ്റ്റിലായത് കൊല്ലം സ്വദേശി സുനില്‍... സംഭവം ഇങ്ങനെ...

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവങ്ങള്‍ നടന്നത്. എറണാകുളത്ത് മദ്യലഹരിയില്‍ കളിത്തോക്കുമായി ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. വൈറ്റില ഹബ്ബിന് സമീപത്തെ തട്ടുക്കടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ കൊല്ലം സ്വദേശിയായ സുനില്‍(40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓര്‍ഡര്‍ ചെയ്ത തട്ടുദോശ കിട്ടാന്‍ വൈകിയതോടെ ഇയാള്‍ തോക്കെടുക്കുകയായിരുന്നു. തട്ടുക്കടക്കാരും സമീപത്തുണ്ടായിരുന്നവരും അമ്ബരന്നു. ശേഷം തോക്കിന്‍മുനയിലാണ് തട്ടുക്കടക്കാരന്‍ ദോശ ചുട്ടത്. മേശപ്പുറത്ത് തോക്ക് വച്ചാണ് ഭക്ഷണം കഴിച്ചത്.
ഇതും ആളുകളില്‍ ഭീതി ഉണര്‍ത്തി. ഇതിനു ശേഷവും ഇയാള്‍ തോക്കുയര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ആളുകള്‍ പറയുന്നു. ഒറിജിനല്‍ തോക്കാണെന്ന ധാരണയില്‍ ആരും അടുക്കാനും തയ്യാറായിരുന്നില്ല. വിവരം അറിഞ്ഞെത്തിയ മരട് പോലീസ് ആണ് ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയില്‍ എടുത്തത്. തോക്ക് കൈവശപ്പെടുത്തിയപ്പോഴാണ് സംഭവം കളിത്തോക്കാണെന്ന് മനസ്സിലായത്. ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനെ കണ്ട് ഓടിമറഞ്ഞു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞുവെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha






















