പാലായില്‍ രണ്ടില്ല പക്ഷം; മാണിക്ക് പകരക്കാരന്‍ ജോസ് കെ മാണി തന്നെ; ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെച്ചാൽ രാജ്യസഭയിൽ യു.പി.എയുടെ അംഗസംഖ്യ കുറയുമെന്ന വാദത്തെ തള്ളി നേതാക്കൾ

പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി തന്നെ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. പാലാ നിയോജകമണ്ഡലത്തിലെ ബഹുഭൂരിപക്ഷം മണ്ഡലം കമ്മറ്റികൾക്കും ജോസ് കെ. മാണി തന്നെ സ്ഥാനാർത്ഥിയാകണമെന്നാണ് ആഗ്രഹം. നിലവിൽ രാജ്യസഭാ എം.പിയായ ജോസ് കെ. മാണി തൽസ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും സിറ്റിങ് എം.എൽ.എമാരെ മൽസരത്തിനിറക്കിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ജോസ് കെ. മാണിയെ സ്ഥാനാർത്ഥിയായി നേതാക്കൾ നിർദേശിക്കുന്നത്. ജോസ് കെ. മാണിയെ രാജ്യസഭ എം.പിയാക്കിയത് സംഘടനാകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനായിരുന്നുവെന്നും അവർ പറയുന്നു.
നിലവിൽ യു.പി.എക്ക് രാജ്യസഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും വിവാദമായ കാശ്മീർ ബില്ലും മുത്തലാഖ് ബില്ലും മോേട്ടാർ വാഹനബില്ലുമൊക്കെ രാജ്യസഭയിൽ പാസാക്കിയെടുക്കാൻ നരേന്ദ്രമോദി സർക്കാരിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ േജാസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെച്ചാൽ രാജ്യസഭയിൽ യു.പി.എയുടെ അംഗസംഖ്യ കുറയുമെന്ന വാദത്തെയും നേതാക്കൾ എതിർക്കുകയാണ്. പാലാ സീറ്റ് കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ജോസ് കെ.മാണിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ പാർട്ടി നടത്തുന്നത്.
2018 ജൂണിലാണ് ജോസ് കെ. മാണി രാജ്യസഭാംഗമായത്. ആറ് വർഷത്തെ കാലാവധി പൂർത്തിയാകണമെങ്കിൽ 2024 ജൂൺ വരെ കാത്തിരിക്കണം. എന്നാൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നിശ്ചയിച്ചാലും രാജ്യസഭാ സീറ്റ് രാജിവെക്കേണ്ടി വരും. അപ്പോഴും മൂന്ന് വർഷത്തെ കാലാവധി ബാക്കിയുണ്ടാവും. ഇതിന് കാത്തു നിൽക്കാതെ ഇപ്പോൾ തന്നെ ഉപതെരഞ്ഞെടുപ്പിൽ മൽസരിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ എത്തണമെന്നതാണ് നേതാക്കൾ നൽകുന്ന ഉപദേശം. ഇതിന് മുസ്ലീം ലീഗിെൻറ പിന്തുണയും ജോസ് കെ. മാണി വിഭാഗം ഉറപ്പാക്കുന്നുണ്ട്്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 5000 വോട്ടുകൾക്കാണ് കെ.എം. മാണി പാലായിൽ വിജയിച്ചത്. എന്നാൽ, മാണിയുടെ മരണശേഷം നടന്ന പാർലെമൻറ് തെരഞ്ഞെടുപ്പിൽ തോമസ് ചാഴിക്കാടന് പാലാ നിയോജക മണ്ഡലത്തിൽ കിട്ടിയ ഭൂരിപക്ഷം 33000 വോട്ടാണ്. രണ്ട് തവണ കോട്ടയത്തിെൻറ എം.പിയായ. ജോസ് കെ. മാണി പാലായിൽ മൽസരിച്ചാൽ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്നാണ് പാർട്ടി നേതാക്കൾ പ്രകടിപ്പിക്കുന്ന വിശ്വാസം. 2009 ൽ 73,000 വോട്ടിെൻറ ഭൂരിപക്ഷത്തിൽ കോട്ടയം എം.പിയായ ജോസ് കെ.മാണി 2014 ൽ ഭൂരിപക്ഷം1,15,000 ആയി ഉയർത്തിയിരുന്നു.
േകരളകോൺഗ്രസിൽ ഭിന്നിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജോസ് കെ. മാണിയുടെ ഭാര്യ നിഷയെ മൽസരിപ്പിക്കുന്നത് പോലും ആത്മഹത്യാപരമായിരിക്കുമെന്നാണ് ജില്ലാ നേതാക്കളുടെ നിലപാട്. നിഷയുടെ സ്ഥാനാർത്ഥിത്വം പാർട്ടി അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ മാത്രമെ ഉതകൂ എന്നും അവർ പറയുന്നു.
പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള കോൺഗ്രസ് എമ്മിലെ തർക്കം മുറുകുകയാണ്. പി.ജെ ജോസഫിനെ അനുനയിപ്പിക്കാൻ സഭാ നേതൃത്വത്തിന്‍റെ ഇടപെടലിനായി ജോസ് കെ മാണി പക്ഷം ശ്രമം തുടങ്ങി. പാലാ ബിഷപ്പിനെ കാണാൻ അനുമതി തേടിയിട്ടുണ്ട്. എന്നാൽ ബിഷപ്പ് സിനഡിൽ ആയതിനാൽ കാത്തിരിക്കണമെന്നാണ് മറുപടി. സ്ഥാനാർഥിയെ ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha