ഇടുക്കിയിൽ പ്ലസ് വണ്‍ ഇക്കണോമിക്സ് ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു

പ്ലസ് വണ്‍ ഇക്കണോമിക്സ് ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇടുക്കിയിലാണ് സംഭവം. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പറിന് പകരം ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പറാണ് കെട്ടിലുണ്ടായിരുന്നത്. ഹിസ്റ്ററി ചോദ്യപേപ്പര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് ഏകദേശം ഒരു മണിക്കൂര്‍ വൈകിയാണ് അധ്യാപകര്‍ പരീക്ഷ നടത്തിയത്.
ഇടുക്കിയിലെ എട്ട് സ്‌കൂളുകളിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. പുതിയ പരിഷ്കാരമായി ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഒരുമിച്ചാണ് പരീക്ഷ നടത്തിയത്. പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്നതില്‍ അധ്യാപകര്‍ കാണിച്ച ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് വഴിവെച്ചത്. ചോര്‍ച്ച ബോധ്യപ്പെട്ട വിദ്യാഭ്യാസ അധികൃതരുമായി സംസാരിച്ച സ്‌കൂളിന് അധികൃതഹര്‍ ഹിസ്റ്ററി ചോദ്യപേപ്പര്‍ മെയില്‍ വഴി അയച്ചു. ഇതിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കാത്തതിന് ശേഷമാണ് അധ്യാപകര്‍ പരീക്ഷ നടത്തിയത്.
https://www.facebook.com/Malayalivartha






















