Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കോന്നി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; 2020 മാര്‍ച്ചോടെ ആശുപത്രിയും 2021 ഓടെ മെഡിക്കല്‍ പ്രവേശനവും

27 AUGUST 2019 05:31 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആശുപത്രി കെട്ടിടത്തിന്റെ 90 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും അക്കാഡമിക് ബ്ലോക്കിന്റെ 80 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2020 മാര്‍ച്ച് മാസത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയും. 2021 ഓടെ എം.സി.ഐ. അംഗീകാരത്തോടെ 50 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കോന്നി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി വിളിച്ചുകൂട്ടിയ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് 2012ല്‍ റവന്യു വകുപ്പിന്റ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. കോന്നി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി നാളിതുവരെ 109.31 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ബില്ല് നല്‍കുന്ന മുറയ്ക്ക് കാലതാമസം കൂടാതെ തുക അനുവദിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രി സമുച്ചയത്തിന്റെ 90 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 85 ശതമാനം മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംങ്ങ് ജോലികളും നടന്നുകഴിഞ്ഞു. ഇതോടൊപ്പം ആരംഭിച്ച അക്കാഡമിക്ക് ബ്ലോക്കിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തടസം സൃഷ്ടിച്ചത് പാറ നീക്കം ചെയ്യുക എന്നതായിരുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളിലും പാറ നീക്കം ചെയ്യുന്നതിനെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു.

രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കുന്നതിന് 371.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 264.50 കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും 87.22 കോടി രൂപ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും വേണ്ടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, അധ്യാപക അനധ്യാപക ജീവനക്കാരുടെ ക്വോര്‍ട്ടേഴ്‌സ്, 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാം ഘട്ടം, അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് മുതലായവ ഉള്‍പ്പെടും. ഈ സാമ്പത്തിക വര്‍ഷത്തില്‍ 11.99 കോടി രൂപ കോന്നി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തികള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വട്ടമണ്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള റോഡിന്റെ നിര്‍മ്മാണം നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുന്നതാണ്. എം.സി.ഐ.യുടെ അംഗീകാരത്തോടെ 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാം ഘട്ടം പൂര്‍ത്തികരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആന്റോ ആന്റണി എം.പി., എം.എല്‍.എ.മാരായ രാജു എബ്രഹാം, വീണ ജോര്‍ജ്, കളക്ടര്‍ പി.ബി. നൂഹ്, മറ്റ് ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 minutes ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (13 minutes ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (24 minutes ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (29 minutes ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (54 minutes ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (1 hour ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (1 hour ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (2 hours ago)

108 ആംബുലൻസ് സമരം  (3 hours ago)

POWER CUT വിമർശിച്ച് എം എം മണി  (3 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (3 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (3 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (3 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (3 hours ago)

Malayali Vartha Recommends