കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെയുള്ള സമയത്താണ് വൈദ്യുതി തടസപ്പെടുന്നത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ദ്ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് നിയന്ത്രണം ആവശ്യമായി വരുന്നതെന്നും കെഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവാണ് താപനില മുന്‍ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിച്ചിരിക്കുന്നത്.
ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ചത് പ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു. സെന്‍ട്രല്‍ ജനറേറ്റിംഗ് സ്‌റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി 10:30 ന് രേഖപ്പെടുത്തിയ 5349 മെഗാവാട്ട് അനിയന്ത്രിത ഡിമാന്‍ഡ് സാധാരണ വേനല്‍ കാലങ്ങളില്‍ രേഖപ്പെടുത്തിയ ഡിമാന്‍ഡിന് തുല്യമാണ്. മുന്‍കാലങ്ങളിലെ സെപ്തംബര്‍ മാസത്തെ ഡിമാന്‍ഡില്‍ നിന്ന് ഏകദേശം 1100 മെഗാവാട്ട് വരെ കൂടിയെന്നും കെഎസ്ഇബി വ്യക്തമാക്കി.
കൂടാതെ മദ്ധ്യപ്രദേശില്‍ നിന്നും കൈമാറ്റകരാര്‍ വഴി ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കാത്തിനാല്‍ ഇന്ന് 200 മെഗാവാട്ടിന്റെ അധിക കുറവുകൂടി നേരിടുന്നു. ഏകദേശം 900 മുതല്‍ 1000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
https://www.facebook.com/Malayalivartha


























