മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവിന് ദാരുണാന്ത്യം

മലപ്പുറത്ത് കുളത്തില്‍ വീണ മകളെ രക്ഷിക്കാന്‍ ശ്രമിക്കവെ അമ്മ മുങ്ങിമരിച്ചു. പരേതനായ പണിക്കര്‍ നെച്ചി യൂസുഫിന്റെ മകള്‍ ഷറഫുന്നീസ (32) ആണ് മരിച്ചത്. മകള്‍ ഷബാനയെ (13) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ മക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടയിലാണ് സംഭവം. ഷറഫുന്നീസയും ശബാനയും മുങ്ങിത്താഴുന്നത് കണ്ട ഇളയ കുട്ടി സമീപവാസികളെ വിളിച്ചുകൂട്ടുകയായിരുന്നു. രണ്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുന്നീസയെ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha






















