Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വശത്ത് ദുരിതാശ്വാസ നിധി സ്വരൂപണവും, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ചെലവുകുറയ്ക്കാല്‍ ആഹ്വാനവും; പിണറായി സര്‍ക്കാരിന്റെ കണ്ണില്‍ ചോരയില്ലാത്ത ധൂര്‍ത്തിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്

28 AUGUST 2019 09:15 AM IST
മലയാളി വാര്‍ത്ത

ഈ പിണറായി സര്‍ക്കാര്‍ ഇത് എന്തു ഭാവിച്ചാണ് എന്ന ചോദ്യം ജനങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോള്‍ ഇതാ അടുത്ത ദൂര്‍ത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വശത്ത് ദുരിതാശ്വാസ നിധി സ്വരൂപണവും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ചെലവുകുറയ്ക്കാല്‍ ആഹ്വാനവും നടക്കുകയാണ്. ആ സാഹചര്യത്തില്‍ തന്നെയാണ് പിണറായി സര്‍ക്കാരിന്റെ കണ്ണില്‍ ചോരയില്ലാത്ത ധൂര്‍ത്തിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രി എ.സി. മൊയ്തീന്റേയും ഓഫീസ് നവീകരിക്കുന്നതിന് 80 ലക്ഷം രൂപയാണ് പൊതു ജഖനാവില്‍ നിന്നും സര്‍ക്കാര്‍ ചെലവഴിച്ചതെന്ന രേഖകള്‍ക്കു പിന്നാലെ ഒന്നരക്കോടിയിലധികം രൂപയുടെ അടുത്ത ധൂര്‍ത്തിന്റെ കണക്കുകളും പുറത്തുവരുമ്പോള്‍ കേരളം തലിയില്‍ കയ് വക്കുകയാണ്. എന്തിനാണ് അനവസരത്തിലുള്ള ഈ ദൂര്‍ത്ത്. പ്രളയ കേരളത്തിന്റ ഉന്നമനത്തിനായി ഒരുകയ്യിലൂടെ പണം വാങ്ങുകയും മറ്റേകയ്യിലൂടെ കണ്ണില്‍ചോരയില്ലാത്ത ദൂര്‍ത്തും നടത്തുന്നു.

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച പ്രചാരണ പരിപാടികള്‍ക്കായി ഫോള്‍ഡര്‍ അച്ചടിക്കാന്‍ ചെലവാക്കിയത് ഒന്നരകോടിയിലധികം രൂപയാണെന്നാണ് എന്നുള്ള റിപ്പോര്‍ട്ടുകളാണ് മാധ്യമ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത് 'ഇനി നവകേരളത്തിലേക്ക്' എന്ന പേരില്‍ 75 ലക്ഷം കോപ്പികളാണ് സ്വകാര്യ പ്രസുകളില്‍ അച്ചടിച്ചത്. ആകെ ചെലവായ 1,34,67,784 രൂപയുടെ 50 ശതമാനമായ 67,33,892 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. 50% തുക നേരത്തെ അനുവദിച്ചിരുന്നു. പ്രചാരണ പരിപാടികള്‍ക്കായി ഫോള്‍ഡര്‍ (ഇനി നവകേരളത്തിലേക്ക്) , പോസ്റ്റര്‍ (ഒന്നാണ് നാം, ഒന്നാമതാണ് കേരളം), പുസ്തകങ്ങള്‍ ( പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു ഇനി നവകേരള നിര്‍മാണം), നവകേരളത്തിന്റെ നയരേഖകള്‍, നവകേരളത്തിനായുള്ള നവോത്ഥാനം , അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിനുവേണ്ടി പോസ്റ്റര്‍- അതിജീവനം , പുസ്തകം-അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ് എന്നിവ അച്ചടിക്കുന്നതിന് എംപാനല്‍ഡ് പ്രസുകളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു.

സ്വകാര്യ പ്രസുകള്‍ നല്‍കിയ ഇന്‍വോയിസുകള്‍ അനുസരിച്ച് ഫോള്‍ഡറിന്റെ അച്ചടിക്കൂലിയുടെ 50 ശതമാനമായ 67,33,892 രൂപയും പോസ്റ്ററിന്റെ കൂലിയായ 85,400രൂപയും, പുസ്തകങ്ങളുടെ അച്ചടിക്കൂലിയായ 3,31,950 രൂപയും പ്രസുകള്‍ക്ക് അനുവദിച്ചു. അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റുമായി ബന്ധപ്പെട്ട് അച്ചടിച്ച പോസ്റ്റര്‍, പുസ്തകം എന്നിവയുടെ അച്ചടിക്കൂലി നല്‍കിയിയിരുന്നില്ല. പോസ്റ്റര്‍ അടിച്ച ഇനത്തില്‍ 19,550 രൂപയും അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ് എന്നപേരില്‍ പുസ്തകം അച്ചടിച്ചതിന് 1,39,700 രൂപയുടെയും ഇന്‍വോയിസുകള്‍ പ്രസുകള്‍ സമര്‍പ്പിച്ചു.

ഫോള്‍ഡറിന്റെ അച്ചടിക്കൂലിയിനത്തില്‍ ബാക്കി നല്‍കാനുള്ള 50% തുകയും ഡോക്യുമെന്ററി ഫെസ്റ്റിന്റെ പോസ്റ്ററുകളും പുസ്തകങ്ങളും അച്ചടിച്ച തുകയും അനുവദിക്കണമെന്ന് പിആര്‍ഡി ശുപാര്‍ശ നല്‍കി. ഇതനുസരിച്ചാണ് ഫോള്‍ഡറിന്റെ ബാക്കി നല്‍കാനുള്ള 67,33,892 രൂപ അധികമായി വകയിരുത്താനും, ഡോക്യുമെന്ററി ഫെസ്റ്റിന്റെ പോസ്റ്ററുകളും പുസ്തകങ്ങളും അച്ചടിച്ച തുക അനുവദിക്കാനും ഉത്തരവിറങ്ങിയത്. നേരത്തേ, തോറ്റ എംപി സമ്പത്തിനെ ദല്‍ഹിയില്‍ ക്യാബിനറ്റ് പദവിയില്‍ നിയമിക്കുകയും വേലപ്പന്‍ നായരെ വന്‍ ശമ്പളത്തില്‍ ലേസണ്‍ ഓഫീസറായി നിയമിക്കുകയും ചെയ്തതിനു പിന്നാലെയാണ് വീണ്ടും മുഖ്യമന്ത്രി വീണ്ടും അധിക ചെലവ് വരുത്തിവെച്ചിരിക്കുന്നത്. ധനവകുപ്പിന്റെ എതിര്‍പ്പ് തള്ളി രണ്ട് പുതിയ ഇന്നോവാ ക്രിസ്റ്റ കാര്‍ വാങ്ങാന്‍ 45ലക്ഷം രൂപ അനുവദിച്ചതും അടുത്തിടെയാണ്.മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരിക്കാന്‍ മാത്രം ചെലവാക്കിയത് 39 ലക്ഷം രൂപയാണ്. മൊയ്തീന് വേണ്ടി അനക്‌സ് വണ്ണില്‍ തയ്യാറാക്കിയ മുറിയിലെ ഇലക്ട്രിക് ജോലികള്‍ക്കായി ചെലവായത് പന്ത്രണ്ടര ലക്ഷം രൂപയും. സിവില്‍ ജോലിക്ക് 27,97000 ലക്ഷം രൂപയും ചെലവഴിച്ചു. രണ്ട് ഓഫീസുകളുടേയും നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നല്‍കിയിട്ടുള്ളത്. പ്രളയത്തിലും മഴക്കെടുതിയിലും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് വീട് നിര്‍മിക്കാന്‍ നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഇത് പരിഗണിച്ചാല്‍ 20 വീടുകള്‍ക്ക് വേണ്ട തുകയാണ് രണ്ട് മന്ത്രി ഓഫീസ് മാറ്റങ്ങള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവാക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (57 minutes ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (1 hour ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (1 hour ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (1 hour ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (2 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (3 hours ago)

108 ആംബുലൻസ് സമരം  (4 hours ago)

POWER CUT വിമർശിച്ച് എം എം മണി  (4 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (4 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (4 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (4 hours ago)

Malayali Vartha Recommends