വീട്ടുമുറ്റത്തൊരുക്കിയ വിവാഹപ്പന്തലില്‍ എത്തുന്നത് വരന്റെ ചേതനയറ്റ ശരീരം; വിവാഹം നടക്കാന്‍ നാല് ദിവസം ബാക്കി നില്‍ക്കെ ബൈക്കപകടത്തില്‍ വരന് ദാരുണാന്ത്യം

ബൈക്കപകടത്തില്‍ വരന് ദാരുണാന്ത്യം. വിവാഹം നടക്കാന്‍ നാലുദിവസം ബാക്കിനില്‍ക്കേയാണ് കോഴിക്കോട് രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ ചേലേമ്പ്ര കുറ്റിപ്പറമ്പ് സില്‍ക്പാലം ചെങ്ങോട്ട് പൂന്തോട്ടത്തില്‍ ദീപക്(32) മരിച്ചത്. രാമനാട്ടുകര സുരഭി മാളിന് മുമ്പിലായിരുന്നു ഇന്നലെ രാവിലെ 10.30 ന് അപകടം നടന്നത്. രാമനാട്ടുകരയില്‍ നിന്ന് കോഴിക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയും അതേ ദിശയിലേക്കു പോകുകയായിരുന്ന ദീപക് സഞ്ചരിച്ച ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു.
ലോറിക്കു പിന്നില്‍ കെട്ടിവലിച്ചു കൊണ്ടു പോവുകയായിരുന്ന കോണ്‍ക്രീറ്റ് മിക്‌സര്‍ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ദീപക് രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സെപ്തംബര്‍ ഒന്നിന് നടക്കാനിരുന്ന വിവാഹത്തിന് വീട്ടു മുറ്റത്ത് പന്തലൊരുങ്ങിയിരുന്നു.
https://www.facebook.com/Malayalivartha
























