യുവതിയെ ബലാത്സംഗം ചെയ്തെന്ന് പരാതിയെ തുടർന്ന് എസ്ഐക്കെതിരെ കേസ്; പ്രതി ഒളിവിൽ

2017 സെപ്തംബർ മുതൽ എസ്ഐ തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. കൊയിലാണ്ടി എആർ ക്യാമ്പ് എസ്ഐക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് . എസ്ഐ ജി എസ് അനിലിനെതിരെയാണ് കേസെടുത്തത്. എസ്ഐക്കെതിരെ ബലാത്സംഗം, ശാരീരിക മർദ്ദനം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തിട്ടുള്ളത്. ഇയാൾ ഇപ്പോള്‍ ഒളിവിലാണ്.പയ്യോളി സ്വദേശിനിയുടെ പരാതിയില്‍ പയ്യോളി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
.
https://www.facebook.com/Malayalivartha
























