ഇരുമ്പ് ഗോവണി വൈദ്യുതി ലൈനില്‍ തട്ടി പെയിന്റിഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

പെയിന്റിഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ മാന്നാറിലാണ് സംഭവം. മാവേലിക്കര കരിപ്പുഴ സ്വദേശി ബിജുവാണ് മരിച്ചത്. ഇരുമ്പ് ഗോവണി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ജോലിയ്ക്കിടെ ഗോവണി ഉയര്‍ത്തിയപ്പോള്‍ വെദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഷോക്കേറ്റ ബിജു കെട്ടിടത്തിനു മുകളില്‍ നിന്ന് തെറിച്ചു വീണു. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























