സംസ്ഥാനത്ത് ട്രഷറി നിയന്ത്രണ പ്രശ്‍നങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കും; ധനമന്ത്രി തോമസ് ഐസക്

സംസ്ഥാനത്ത് നേരിടുന്ന ട്രഷറി നിയന്ത്രണം താത്കാലികമെന്ന് ധനമന്ത്രി തോമസ് ഐസക് . നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു ഓണക്കാലത്ത് നിയന്ത്രണം പതിവാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ വിതരണത്തിനാണ് ഇപ്പോൾ പ്രഥമ പരിഗണന നല്‍കുന്നത്. കരാറുകാരുടെ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























