ആലപ്പുഴയിൽ ജിമ്മില്‍ പോയി മടങ്ങി വരുന്നതിനിടെ ലോറി ഇടിച്ച് യുവാവ് കൊല്ലപ്പെട്ടു; നിർത്താതെ പോയ ലോറി സിസിടിവിയുടെ സഹായത്തോടെ കണ്ടെത്താന്‍ പോലീസ് ശ്രമം

ലോറി ഇടിച്ച് കാൽനടക്കാരന് ദാരുണാന്ത്യം. ദേശീയ പാതയിൽ അമ്പലപ്പുഴ ഫെഡറല്‍ ബാങ്ക് എറ്റിഎമ്മിന് സമീപം ഇന്ന് രാവിലെ ആറ് മണിക്കാണ് അപകടം നടന്നത്. അമ്പലപ്പുഴ കോമന മാത്തേല്‍ വീട്ടില്‍ ശശി - അജിത ദമ്പതികളുടെ മകന്‍ ശിവപ്രസാദ്( 23) ആണ് മരിച്ചത്. ജിമ്മില്‍ പോയി മടങ്ങി വരുമ്പോൾ ശിവ പ്രസാദിനെ പിന്നില്‍ നിന്ന് ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു.
സംഭവ ശേഷം ശിവപ്രസാദിനെ ഇടിച്ച ലോറി നിര്‍ത്താതെ പോയി. വളഞ്ഞ വഴി ഹക്കീനാ ഹാര്‍ഡ്വേഴ്‌സിലെ ജിവനക്കാരനായിരുന്നു ശിവ പ്രസാദ്. അമ്മയും സഹോദരിയുമുള്ള കുടുംബത്തിന്റെ ആശ്രയമായിരുന്ന ശിവപ്രസാദിന്റെ മരണം കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലുമപ്പുറമാണ്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിസിടിവിയുടെ സഹായത്തോടെ ലോറി കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























