കരകവിഞ്ഞൊഴുകിയ തോട്ടിലെ കുത്തൊഴുക്കില്‍ വീണുപോയ പതിനൊന്നുകാരന് രക്ഷകനായി വില്ലേജ് ഓഫീസര്‍

കോതമംഗലത്ത് വാരപ്പെട്ടിയില്‍ തോട്ടിലെ കുത്തൊഴുക്കില്‍ വീണ പതിനൊന്നുകാരനെ രക്ഷപ്പെടുത്തി വില്ലേജ് ഓഫീസര്‍. ചെറുവട്ടൂര്‍ പള്ളിപടിക്ക് സമീപത്തുകൂടി ഒഴുകുന്ന മരക്കനായി തോട്ടില്‍ കുളിക്കാനെത്തിയതായിരുന്നു അസ്ലം എന്ന പതിനൊന്നുകാരനും സഹോദരനും. കുളിക്കുന്നതിനിടയില്‍ തോട്ടിലെ കുത്തൊഴുക്കില്‍ കുട്ടി മുങ്ങിത്താഴുകയായിരുന്നു.
ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന സഹോദരന്റെ നിലവിളികേട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വാരപ്പെട്ടി വില്ലേജ് ഓഫീസര്‍ കെ.എം.സുബൈര്‍ തോട്ടിലേയ്ക്ക് ചാടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട് മുങ്ങി താഴുകയായിരുന്ന കുട്ടിയെ സാഹസികമായാണ് വില്ലേജ് ഓഫീസര്‍ രക്ഷപ്പെടുത്തിയത്. സംഭവസ്ഥലത്തു നിന്ന് 200മീറ്റര്‍ അകലെയാണ് സുബൈറിന്റെ വീട്. മരണത്തില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയ വില്ലേജ് ഓഫീസര്‍ക്ക് നാട്ടുകരുടെ അഭിനന്ദന പ്രവാഹമാണിപ്പോള്‍.
https://www.facebook.com/Malayalivartha

























