Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

നിലവിളിച്ച് വെള്ളാപ്പള്ളി... പണവും സ്വാധീനവും ഉപയോഗിച്ച് കുറുക്ക് വഴിയിലൂടെ ചെക്ക് കേസ് അട്ടിമറിച്ച് കേരളത്തിലേക്ക് രക്ഷപ്പെടാനുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ എല്ലാ ശ്രമങ്ങളും വിഫലം; കൂടുതല്‍ കളിച്ചാല്‍ ഗോകുലം ഗോപാലന്റെ മകന്റെ അവസ്ഥയുണ്ടാകുമെന്ന് പ്രവാസി സുഹൃത്തുക്കള്‍

29 AUGUST 2019 10:37 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ കണ്ണിലുണ്ണിയായ വെള്ളാപ്പള്ളി നടേശന്റെ മകന്‍ ചെക്കുകേസില്‍ അജ്മാന്‍ ജയിലിലായതോടെ പുറത്തിറക്കാന്‍ എന്തൊരു മത്സരമാണ് കേരളത്തില്‍ നടന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് കേന്ദ്രത്തിന് കത്തെഴുതി. മാത്രമല്ല പ്രമുഖ പ്രവാസി വ്യവസായി യൂസഫലിയെ വിളിച്ച് രക്ഷപ്പെടുത്തണമെന്ന് അപേക്ഷിക്കുകയും ചെയ്തു. മാത്രമല്ല എന്‍ഡിഎയുടെ സംസ്ഥാന അധ്യക്ഷനായതിനാല്‍ കേന്ദ്രവും കാര്യമായി ചെയ്തു. അതിന്റെ ഫലമായി നേരം വെളുക്കും മുമ്പ് തുഷാറിനെ ജയില്‍ മോചിതനാക്കി. അപ്പോള്‍ പലര്‍ക്കും തോന്നി, നാട്ടിലെ അവസ്ഥപോലെ പണവും സ്വാധീനവും ഉള്ള ആള്‍ക്ക് രക്ഷപ്പെടാന്‍ ഗള്‍ഫിലും സാധിക്കുമോയെന്ന്. ഏയ് ഇത് ഗള്‍ഫാണ് കളി കാണാനിരിക്കുന്നതുള്ളേയെന്നാണ് പലരും പറഞ്ഞത്. നാസിലെന്ന യുവ വ്യവസായിയെ പറ്റിച്ച കേസായതിനാല്‍ വലിയ ജനവികാരമാണ് പ്രവാസികളുടെ ഇടയിലുമുണ്ടായത്.

സ്വദേശിയായ അറബിയുടെ പാസ്‌പോര്‍ട്ട് കെട്ടിവച്ച് സ്വന്തം പാസ്‌പോര്‍ട്ട് നേടി നാടുവിടാനും വെള്ളാപ്പള്ളി ശ്രമിച്ചിരുന്നു. നാട്ടില്‍ വന്നാല്‍ വെള്ളാപ്പള്ളിയാരാ മോന്‍. കേന്ദ്രത്തില്‍ ഭരണം മോന്റെ കൈയ്യില്‍, സംസ്ഥാനത്ത് ഭരണം അച്ഛന്റെ കയ്യില്‍. പിന്നെ ഇനി പാസ്‌പോര്‍ട്ട് കെട്ടിവച്ച അറബി അകത്തായാല്‍ എന്ത് പുറത്തായാല്‍ എന്ത്. നാട്ടില്‍ നാസില്‍ വരുമെന്നതിനാല്‍ വിലപേശി ഒതുക്കുകയും ചെയ്യാം. എന്നാല്‍ വെള്ളാപ്പള്ളിയുടെ സ്വപ്നങ്ങള്‍ അരിഞ്ഞ് കളഞ്ഞത് ഗോകുലം ഗോപാലന്റെ മകനായ ബൈജു ഗോപാലന്റെ അറസ്റ്റാണ്. സമാന ചെക്കുകേസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ബൈജുവിന്റെ അവസ്ഥ തുഷാര്‍ വെള്ളാപ്പള്ളിക്ക് പാഠമായി.

തുഷാര്‍ വെള്ളാപ്പള്ളി പിടിയിലായതിനു പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള മറ്റൊരു വ്യവസായിയുടെ പുത്രനായ ബൈജു ഗോപാലന്‍ സാമ്പത്തിക കുറ്റ കൃത്യവുമായി ബന്ധപ്പെട്ട് യുഎഇയില്‍ അറസ്റ്റിലായത്. വന്‍ തുകയുടെ ചെക്ക് നല്‍കി കബളിപ്പിച്ച കേസ് നിലനില്‍ക്കെ അനധികൃതമായി രേഖകള്‍ സംഘടിപ്പിച്ചു ഒമാന്‍ വഴി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ബൈജുവിനെ വിമാനത്താവളത്തില്‍ വച്ച് അധികൃതര്‍ പിടികൂടുകയായിരുന്നു. ഇത് വന്നതോടെ തുഷാര്‍ അനധികൃത മാര്‍ഗത്തില്‍ രക്ഷപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന വ്യക്തമായ സൂചന വന്നത്. ഇതിന് പിന്നാലെ ഇത് തന്റെ ഇമേജിനേയും ബാധിക്കുമെന്ന് കരുതി നൈസായി എം.എ. യൂസഫലിയും തടി തപ്പി. തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വണ്ടിച്ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് യൂസഫലി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ തുഷാറിന് ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് ഏക ബന്ധമെന്നും യുഎഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ബാഹ്യ ഇടപെടല്‍ സാധ്യമാകില്ല.

നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് യൂസഫലി വിലയിരുത്തുന്നത്. ചെക്കുകേസില്‍ നാട്ടിലേക്കു മടങ്ങാനുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കത്തിന് തിരിച്ചടിയായത് ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി അജ്മാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയതാണ്. യുഎഇ പൗരന്റെ ആള്‍ജാമ്യത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ നീക്കമാണ് കോടതി തടഞ്ഞത്. യുഎഇ പൗരന്റെ പാസ്പോര്‍ട്ട് ആള്‍ജാമ്യമായി കോടതിയില്‍ സമര്‍പ്പിച്ചു സ്വന്തം പാസ്പോര്‍ട്ട് തിരികെ വാങ്ങി നാട്ടിലേക്ക് മടങ്ങാനായിരുന്നു തുഷാറിന്റെ നീക്കം. ഇതിനായി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അജ്മാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തള്ളി.

ഇനി കേസില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നതു വരേയോ വിചാരണ പൂര്‍ത്തിയാകുന്നതു വരേയോ തുഷാറിനു യുഎഇ വിടാനാകില്ല. പബ്ലിക് പ്രോസിക്യൂട്ടറുടെ വിവേചനാധികാരത്തിലൂടെയാണ് തുഷാറിന്റെ ഹര്‍ജിയില്‍ തീരുമാനമെടുത്തത്. കേസിലെ സാമ്പത്തീക ബാധ്യതകള്‍ സ്വദേശിപൗരനു ഏറ്റെടുക്കാനാകുമോയെന്ന ആശങ്കയുള്ളതിനാലാണ് അപേക്ഷ തള്ളിയത്. എന്തായാലും തുഷാര്‍ പെട്ടുപോയിരിക്കുകയാണ്. നാട്ടിലെ സ്വാധീനമോ പണമോ ഒന്നും ഇവിടെ ഗള്‍ഫില്‍ നടക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക്... അതാണ് പ്രവാസികളുടെ കയ്യടിക്ക് കാരണം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (1 hour ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (1 hour ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (2 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (2 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (3 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (4 hours ago)

108 ആംബുലൻസ് സമരം  (4 hours ago)

POWER CUT വിമർശിച്ച് എം എം മണി  (4 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (5 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (5 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (5 hours ago)

Malayali Vartha Recommends