Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

തരൂരിനോടാ കളി... മോദി അനുകൂല പരാമര്‍ശം നടത്തിയ ശശീ തരൂരിനെതിരെ നടപടിയുണ്ടാകില്ല; സംസ്ഥാന നേതാക്കളുടെ ശിപാര്‍ശ കൈയ്യോടെ നുള്ളിക്കളഞ്ഞ് ഹൈക്കമാന്‍ഡ്; ശശി തരൂരിനെതിരെ നടപടി വന്നാല്‍ അത് വലിയ വാര്‍ത്തയാകും; അതിന്റെ ഗുണം കിട്ടുക നരേന്ദ്ര മോദിക്കും

29 AUGUST 2019 02:52 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ശശി തരൂരിന്റെ രക്തത്തിനായി ദാഹിച്ചവര്‍ തലയില്‍ കൈവച്ചുപോയി. കേരള നേതാക്കള്‍ നല്‍കിയ ശിപാര്‍ശകള്‍ ഹൈക്കമാന്‍ഡ് കൈയ്യോടെ തള്ളിക്കളഞ്ഞു. മാത്രമല്ല ശശി തരൂരിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് ഏതാണ്ട് പതനം കണ്ടിരിക്കുന്ന സമയത്ത് ആഗോള മുഖവും വ്യക്തിത്വവുമുള്ള അപൂര്‍വം നേതാവാണ് ശശി തരൂര്‍. ആ തരൂരിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു പോലും പരിഗണിക്കാനിരുന്നതാണ്. എന്നാല്‍ അതില്‍ അസൂയപൂണ്ട കേരളത്തിലെ നേതാക്കള്‍ അവസരം കിട്ടിയപ്പോള്‍ ആഞ്ഞടിക്കുകയായിരുന്നു. ശശി തരൂര്‍ തങ്ങള്‍ക്കപ്പുറം വളര്‍ന്നാല്‍ വലിയ ദോഷമുണ്ടാകുമെന്നറിഞ്ഞ് മോദി വിഷയം കത്തിച്ചു. എന്നാല്‍ പരാതിയുമായി ചെന്നപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ ശശി തരൂരിനോടൊപ്പമാണ് നിന്നത്.

തരൂര്‍ മാത്രമല്ല സമാന പ്രസ്താവനകള്‍ നടത്തിയത്. തരൂരിനെതിരെ നടപടി വന്നാല്‍ അത് ബിജെപി ആഘോഷിക്കും. ഫലത്തില്‍ അതെല്ലാം കോണ്‍ഗ്രസില്‍ കൂടുതല്‍ ഭിന്നതയുണ്ടാക്കും. അതിനാല്‍ തന്നെ വിഷയം പൊതുജന മധ്യത്തില്‍ എത്തിക്കേണ്ടെന്നാണ് വിലയിരുത്തല്‍.

ശശി തരൂര്‍ വിഷയം വലിയ വിവാദമാക്കേണ്ട പ്രസ്താവനയല്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തിയത് . അടിസ്ഥാനപരമായി ബിജെപിയെ എതിര്‍ക്കുന്ന നേതാവാണ് തരൂര്‍. അതിനാല്‍ നടപടിയെടുത്ത് അദ്ദേഹത്തെ വിവാദത്തിലേക്ക് തള്ളി വിടേണ്ട ആവശ്യമില്ലെന്നുമാണ് ഹൈക്കമാന്‍ഡിലെ ധാരണയെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ സമയത്തും മോദിയെ വിമര്‍ശിക്കാതെ അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരിക്കണമെന്നുമായിരുന്നു തരുരിന്റെ പ്രസ്താവന. ഇതെങ്ങനെ കുറ്റം പറയാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചോദിക്കുന്നത്. അതേസമയം തരൂര്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിക്ക് വ്യക്തമായ മറുപടിയാണ് നല്‍കിയത്. താന്‍ മോഡിയെ വിമര്‍ശിച്ചതിന്റെ പത്തുശതമാനം പോലും തന്നെ പ്രതിക്കൂട്ടിലാക്കുന്നവര്‍ നടത്തിയിട്ടില്ലെന്നും കരുത്തരായ ബി.ജെ.പിയുടെ എതിരാളികളെ രണ്ടുവട്ടം മുട്ടുകുത്തിച്ചാണ് എം.പിയായതെന്നും തരൂര്‍ മറുപടിയില്‍ ഓര്‍മിപ്പിച്ചു.

അതേസമയം പ്രധാനമന്ത്രിയെ ന്യായീകരിച്ചിട്ടില്ലെന്ന നിലപാടും ശശി തരൂര്‍ മറുപടിയില്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് എം.പി. എന്നതിലുപരി എഴുത്തുകാരനെന്ന വിശ്വാസ്യത ഉപേയാഗിച്ച് മോഡി സര്‍ക്കാരിനെതിരേ ശക്തമായ വിമര്‍ശനമാണു നടത്തിയിട്ടുള്ളത്. വിമര്‍ശനം സൃഷ്ടിപരമായ പ്രക്രിയയാണ്. മോഡി ശരി ചെയ്യുകയോ പറയുകയോ ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിക്കുന്നത് സ്തുതിയല്ല. ശരിയായ കാര്യങ്ങളിലെ അഭിനന്ദനം തെറ്റു ചെയ്യുമ്പോള്‍ അദ്ദേഹത്തിനെതിരേ നാം നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് കരുത്തുപകരുമെന്നും തരൂര്‍ വ്യക്തമാക്കി.

തന്റെ ട്വീറ്റ് വളച്ചൊടിച്ച് വിമര്‍ശകര്‍ ആയുധമാക്കുകയായിരുന്നെന്നന്നും തരൂരിന്റെ മറുപടിയിലുണ്ട്. വീക്ഷണങ്ങള്‍ പാര്‍ട്ടിവേദികളില്‍ പ്രകടിപ്പിക്കാന്‍ താന്‍ പാര്‍ട്ടിയിലെ ഒരു വേദിയിലും അംഗമല്ല. പൊതുവേദിയിലെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് അവിടെത്തന്നെയാണു മറുപടി നല്‍കേണ്ടത്. ജയ്റാം രമേശിന്റേയും അഭിഷേക് സിങ്വിയുടെയും പൊതുവേദിയിലെ പരാമര്‍ശങ്ങളോടു സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു. ഇക്കാര്യം മുല്ലപ്പള്ളിയെ നേരത്തെ അറിയിച്ചിരുന്നതാണ്.

പ്രശംസയര്‍ഹിക്കുന്ന ഒന്നും മോഡി ചെയ്തിട്ടില്ല. എങ്കിലും അഞ്ചുവര്‍ഷത്തിനിടയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കു വോട്ട് വിഹിതം വര്‍ധിപ്പിച്ച് വിജയിക്കാന്‍ അദ്ദേഹത്തിനായി. 19 % വോട്ട്വിഹിതവുമായി കോണ്‍ഗ്രസ് പിന്നാക്കം പോയത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ പ്രയത്നിക്കണം. പുരോഗമന, മതനിരപേക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് അധികാരത്തില്‍ തിരികെ വരണമെന്നാണ് ആഗ്രഹിക്കുന്നത്. തന്റെ നിലപാടുകളെ തെറ്റായി വ്യാഖ്യാനിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം അവര്‍ കാണുന്നുണ്ടെന്നും തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (1 hour ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (1 hour ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (2 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (2 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (3 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (4 hours ago)

108 ആംബുലൻസ് സമരം  (4 hours ago)

POWER CUT വിമർശിച്ച് എം എം മണി  (4 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (5 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (5 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (5 hours ago)

Malayali Vartha Recommends