ഏഴ് വര്‍ഷത്തോളമായി കോഴിക്കോട് അയ്യത്താന്‍ സ്‌കൂളിലെ ജീവനക്കാരിയാണ് ജയശ്രീ!! രാവിലെ കുറച്ച് വൈകിയതിനാലാണ് മകനൊപ്പം ബൈക്കിൽ യാത്ര തിരിച്ചത്; അതൊരിക്കലും അവസാന യാത്ര ആകുമെന്ന് വിചാരിച്ചില്ല... ജയശ്രീയുടെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി തത്ക്ഷണം മരിച്ചു

കോഴിക്കോട് സ്‌റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡില്‍ മാതൃഭൂമി ബുക്‌സിന് മുന്നില്‍ ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു അപകടം. മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിനടിയിലേക്ക് തെറിച്ചു വീണ് മാതാവ് തത്ക്ഷണം മരിക്കുകയായിരുന്നു.കൊയിലാണ്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് വര്‍ഷത്തോളമായി കോഴിക്കോട് അയ്യത്താന്‍ സ്‌കൂളിലെ ജീവനക്കാരിയാണ് ജയശ്രീ. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് തെന്നി അതേ ദിശയില്‍ വന്ന ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ജയശ്രീയുടെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി തത്ക്ഷണം മരിച്ചു. മകന് പരിക്ക് പറ്റിയിട്ടുണ്ട്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























