ശബരിമല യുവതി പ്രവേശന നിലപാടിൽ മാറ്റമില്ല; ശബരിമലയിൽ യുവതികള പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; കോടതി മറിച്ച് വിധിക്കുകയാണെങ്കിൽ ആ വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ യുവതികള പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലന്ന് പിണറായി പറഞ്ഞു. എന്നാൽ കോടതി മറിച്ച് വിധിക്കുകയാണെങ്കിൽ ആ വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിനെതിരായ പ്രചാരണങ്ങളെ വേണ്ട രീതിയിൽ പ്രതിരോധിക്കാനായില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനത്തിനെതിരെ നിയമം കൊണ്ടുവരാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വക്താക്കൾ തന്നെ പറഞ്ഞത്. എന്നാൽ നിയമം കൊണ്ടുവരുമെന്നാണ് ചിലർ പറഞ്ഞ് പ്രചരിപ്പിച്ചത്. സത്യത്തിൽ അവർ വിശ്വാസികളായ ആളുകളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടക്കാനിരിക്കുന്ന പാല ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു. പാല യു.ഡി.എഫിന്റെ സ്ഥിരം മണ്ഡലമാണ്. അത്തരമൊരു തിരഞ്ഞെടുപ്പിലും സർക്കാർ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും ജനങ്ങൾ വോട്ട് ചെയ്യുക. സി.പി.എമ്മിന് അനുകൂലമായ അവസ്ഥ തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരും സി.പി.എമ്മും തിടുക്കം കാട്ടിയതോടെ വിശ്വാസികള്‍ കൈവിടുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിശ്വാസികളെ വേദനിപ്പിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതോടെ ഇതുവരെ ഒപ്പംനിന്ന നവോത്ഥാന സമിതി നേതാക്കള്‍ ഇടഞ്ഞു. നവോത്ഥാനവും വിശ്വാസ സംരക്ഷണവും ഒരു വള്ളത്തില്‍ കൊണ്ടുപോകാന്‍ പറ്റില്ലെന്നും സി.പി.എം നിലപാട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നെന്നും സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തരുതെന്ന് സി.പി.എം സെക്രട്ടറിയേറ്റ് കരട് രൂപരേഖ മുന്നോട്ട് വെച്ചതിന് തൊട്ട് പിന്നാലെയാണ് പാര്‍ട്ടി മലക്കംമറിഞ്ഞത്.
ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കഴിഞ്ഞ മണ്ഡലകാലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. യുവതികളെ കയറ്റുന്നതല്ല പാര്‍ട്ടി നിലപാടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം തിരുത്തി പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്, അതിന് പാര്‍ട്ടി തടസ്സം നില്‍ക്കില്ല. വര്‍ഗ്ഗീയ, ഫാസിസ്റ്റ് ശക്തികള്‍ ആരാധനാനയങ്ങള്‍ കയ്യടക്കുന്നതിനാല്‍ അവരെ അകറ്റാല്‍ പ്രവര്‍ത്തകര്‍ പ്രാദേശി ഇടപെടലുകള്‍ നടത്തണം. അത് പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും അനുസരിച്ച് വേണം. അതാണ് പാര്‍ട്ടിയുടെ നിലപാടെന്നും കോടിയേരി പറഞ്ഞിരുന്നു.
വിശ്വാസികള്‍ക്ക് സംരക്ഷണം കൊടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അതിനാണ് നവോത്ഥാന സമിതി രൂപീകരിച്ചതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പ്രതികരിച്ചു. രാജ്യത്തെ 95 ശതമാനം ജനങ്ങളും വിവിധ ജാതി മതങ്ങളില്‍ ഉള്ളവരാണ്. വിശ്വാസികള്‍ക്കെതിരാണ് സര്‍ക്കാരും ഇടതുപക്ഷ പാര്‍ട്ടികളുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഉള്ളവര്‍ പലതരം വിശ്വാസികളാണ്. ശബരിമലയില്‍ യുവതികള്‍ കയറിയതാണ് തെരഞ്ഞെടുപ്പ് പരാജയമെന്ന് എല്‍.ഡി.എഫ് വിലയിരുത്തിയിട്ടില്ല. അന്ധമായ ബിജെപി വിരോധവും മോദി വീണ്ടും അധികാരത്തില്‍ വരാതിരിക്കാനും ഭൂരിപക്ഷം മലയാളികളും യു.ഡി.എഫിന് വോട്ടുചെയ്‌തെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























