Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ സി പി എം കണ്ണൂരിലെ സഖാകൾക്ക് ക്ലസ്സെടുക്കുന്നു.. ഇത്തിരി വൈകിയാണെങ്കിലും സി പി എമ്മിന് ബോധോദയം ഉണ്ടായിരിക്കുന്നു....നല്ലതു തന്നെ

29 AUGUST 2019 12:48 PM IST
മലയാളി വാര്‍ത്ത

ഇത്തിരി വൈകിയാണെങ്കിലും സി പി എമ്മിനും ബോധോദയം ഉണ്ടായിരിക്കുന്നു..അക്രമ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയമായി എന്ന് നേതൃത്വം തിരിച്ചറിഞ്ഞു.. കണ്ണൂരിലെ സഖാകൾക്ക് സിപിഎം സ്പെഷ്യൽ ക്ലാസ് എടുക്കുകയാണ് ഇപ്പോൾ.

കണ്ണൂർ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങൾ അക്രമ രാഷ്ട്രീയത്തെ കുറിച്ചാണ്. കൊല്ലും കൊലയും മാത്രമുള്ള നാടെന്ന ചിന്തയാണ് പലർക്കും കണ്ണൂരിനെ കുറിച്ചുള്ളത്.കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടന്നത് 1969 ല്‍ ആണ് .ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ ആണ് ജില്ലയില്‍ ആദ്യമായി രാഷ്ട്രീയ വൈരാഗ്യം മൂലം കൊല്ലപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിത്.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 42 ഓളം പേര്‍ ജില്ലയിലെ അക്രമരാഷ്ട്രീയത്തിനിരകളായിട്ടുണ്ട്. ഇതില്‍ 19 പേര്‍ സിപിഎം പ്രവര്‍ത്തകരും 17 പേര്‍ ആര്‍ എസ് എസ്സുകാരുമാണ്. മുസ്ലീംലീഗില്‍ നിന്ന് മൂന്നുപേരും എന്‍ ഡി എഫില്‍ നിന്നു രണ്ടു പേരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു..

2016 മെയ് 25നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ അധികാരമേറ്റത്.ഇത്രയും ദിവസത്തിനുള്ളിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലിഞ്ഞത് 20 ജീവനുകളാണ് .15 കേസുകളിലും പ്രതിസ്ഥാനത്ത് സിപിഎം പ്രവർത്തകർ തന്നെ ആയിരുന്നു . രണ്ട് കേസുകളിൽ ബിജെപി പ്രവർത്തകരും മൂന്ന് കേസുകളിൽ എസ്ഡിപിഐ- ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുമാണ് പ്രതികൾ.

സാമൂഹ്യമാറ്റത്തിനായുള്ള കാഹളം മുഴക്കിയ ഒട്ടേറെ മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് കണ്ണൂര്‍. എന്നാലിപ്പോൾ കൊല്ലിനും കൊലക്കും പേരുകേട്ട ജില്ലാ എന്ന പരിവേഷമാണ് കണ്ണൂരിനുള്ളത് .

ഓരോ കൊലപാതകങ്ങളുണ്ടാകുമ്പോഴും ഇതുപോലൊരു സംഭവമുണ്ടാകരുതേയെന്ന് സമാധാന പ്രേമികള്‍ മനമുരുകി പ്രാര്‍ത്ഥിക്കാറുണ്ടെങ്കിലും ഏറെ താമസിയാതെ കൊലക്ക് കൊല ല എന്ന മട്ടിൽ അടുത്ത സംഭവം ഉണ്ടായിക്കൊണ്ടിരിക്കും.

എല്ലാ രാഷ്ട്രീയ പാർട്ടികളും കൊലപാതകങ്ങളെ എതിർക്കുന്നുണ്ട് . എന്നാൽ വീണ്ടും വീണ്ടും കണ്ണൂരിൽ അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ഇപ്പോൾ അക്രമ രഷ്ട്രീയത്തിന് അറുതി വരുത്താൻ മുന്നിട്ടിറങ്ങുകയാണ് സിപിഎം.

ഒരു തരത്തിലുള്ള അക്രമ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നും പ്രകോപനങ്ങളിൽ വീണുപോകരുതെന്നും കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്ക് സിപിഎം ക്ലാസെടുക്കാനൊരുങ്ങുകയാണ് ഇപ്പോൾ . ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച തെറ്റ് തിരുത്തൽ നടപടിയുടെ ഭാഗമാണ് ഈ ക്‌ളാസ്സുകൾ .

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ, കാസർകോട് ജില്ലകളിലെ അക്രമ സംഭവങ്ങൾ തടയാൻ നേരത്തെ തന്നെ നിർദേശിച്ചിരുന്നു. കണ്ണൂർ ജില്ല കമ്മറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം ഉന്നയിച്ചിരുന്നു. ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ, ഏരിയ കമ്മറ്റി അംഗങ്ങൾ എന്നിവർക്കാണ് ആദ്യംഘട്ടം പാർട്ടി ക്ലാസ് നൽകുന്നത്.

ക്വട്ടേഷൻ ഗുണ്ടകൾ സംഭാവന നൽകാത്തവരെ ശത്രുക്കളായികാണുന്ന രീതി അപ്പാടെ മാറ്റണമെന്നാണ് ആദ്യത്തെ നിർദ്ദേശം . പാർട്ടി പിരിവ് നൽകാത്തവരെ അവഹേളിക്കുകയോ ഒറ്റപ്പെടുത്തുകോ ചെയ്യുന്ന രീതി ആണ് നിലവിലുള്ളത്. ഇത് പൂർണ്ണമായും മാറ്റണമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു.

അതുപോലെ പാർട്ടി കണ്ണൂർ ഘടകത്തിൽ ക്വട്ടേഷൻ ഗുണ്ടകളുടെ വിളയാട്ടമാണെന്നും നേതൃത്വത്തിനു പരാതി ഉണ്ട് . ക്രിമിനലുകളെ വളർത്തുന്നതിൽ മുതിർന്ന നേതാക്കളുൾപ്പടെയുള്ളവർ പങ്കുവഹിക്കുന്നുവെന്നും രൂക്ഷവിമർശനം ഉണ്ട്.. സിപിഎം നേതൃത്വം തന്നെ ഇക്കാര്യം ശരിവെക്കുന്നുമുണ്ട്.

പെരിയ ഇരട്ട കൊലപാതകത്തിലും കണ്ണൂർ മോഡൽ ആണ് പ്രതിഫലിച്ചത് ..ഇത് ഗൃഹസമ്പ‍ർക്ക പരിപാടിയിൽ സിപിഎമ്മിനെ വിയർപ്പിച്ചിരുന്നു.

കണ്ണൂർ ജയിലിലെ ക്രിമിനൽ പ്രവർത്തനങ്ങളെയും വളരെ ഗൗരവമായാണ് പാർ‌ട്ടി കാണുന്നത് . കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിലും നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയ ർന്നിരുന്നു. ഇടത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികള്‍ നേതാക്കള്‍ മനസ്സിലാക്കണം. ബദല്‍ ആശയമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച സംഘടന രേഖയിൽ പറയുന്നു.

ഏറ്റവും പ്രധാനം നേതാക്കളുടെ പ്രവർത്തന പ്രസംഗ ശൈലികൾ മാറ്റണം എന്നതാണ്.. ബ്രാഞ്ച് തലം മുതൽ സംസ്ഥാനതലം വരെ നേതാക്കൾ ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുത്. ഓരോ പാർട്ടിയോഗങ്ങളും ക്ലാസുകളും ജനകീയ അടിത്തറ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ളതാകണമെന്നും രേഖയിൽ നിർദേശമുണ്ട്.

സംസ്ഥാനസർക്കാരിന്റെ ഭരണനേട്ടങ്ങൾ രാഷ്ട്രീയനേട്ടമായി മാറുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സി പി എം അടിമുടി മാറ്റത്തിന് ശ്രമിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (1 hour ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (1 hour ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (2 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (2 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (3 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (4 hours ago)

108 ആംബുലൻസ് സമരം  (4 hours ago)

POWER CUT വിമർശിച്ച് എം എം മണി  (4 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (5 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (5 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (5 hours ago)

Malayali Vartha Recommends