GPS ഘടിപ്പിച്ച തീവണ്ടികളുടെ പരീക്ഷണ ഓട്ടം ആദ്യഘട്ടം വിജയിച്ചു. ഇന്ത്യൻ ബഹിരാകാശ സംഘടനായ ഐഎസ്ആർഒ രൂപ കൽപ്പന ചെയ്ത കൺട്രോൾ ഓഫീസ് സിസ്റ്റം ആണ് തീവണ്ടികളിൽ ഘടിപ്പിച്ചിട്ടുള്ളത് ..

GPS ഘടിപ്പിച്ച തീവണ്ടികളുടെ പരീക്ഷണ ഓട്ടം ആദ്യഘട്ടം വിജയിച്ചു. ഇന്ത്യൻ ബഹിരാകാശ സംഘടനായ ഐഎസ്ആർഒ രൂപ കൽപ്പന ചെയ്ത കൺട്രോൾ ഓഫീസ് സിസ്റ്റം ആണ് തീവണ്ടികളിൽ ഘടിപ്പിച്ചിട്ടുള്ളത് ..
പാസഞ്ചർ, ചരക്ക് തീവണ്ടികളുടെ നിരീക്ഷണത്തിനായി ഐഎസ്ആർഒയുമായി സഹകരിച്ചതിന് ശേഷമാണ് കൺട്രോൾ ഓഫീസ് സിസ്റ്റം (സിഒഎ) സംവിധാനം രൂപ കൽപ്പന ചെയ്തത് .
ജി പി എഎസ് ഘടിപ്പിച്ചാൽ തീവണ്ടികളുടെ ചലനം കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കാൻ സാധിക്കും..പാസഞ്ചർ ട്രെയിനുകളുടെ തത്സമയ നിരീക്ഷണത്തിനും ചരക്ക് ട്രെയിനുകളിൽ എത്തിക്കുന്ന കൽക്കരി, എണ്ണ, മറ്റ് വസ്തുക്കൾ എന്നിവ മോഷ്ടിക്കുന്നത് തടയാനും ഈ സംവിധാനം റെയിൽവെയെ സഹായിക്കും
ഇന്ത്യൻ റെയിൽവെയുടെ വരുമാനത്തിന്റെ ഏറിയ പങ്കും ചരക്ക് സേവനത്തിലൂടെയാണ് ലഭിക്കുന്നത്. തുടർച്ചയായി സംഭവിക്കുന്ന മോഷണങ്ങൾ ആശങ്കയുണ്ടാക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ കൺട്രോൾ റൂമിനെ ആധുനീകരിക്കാൻ സാധിക്കും. തീവണ്ടികളുിടെ ചലനം കൃത്യമായി മനസിലാക്കാനും പുതിയ സംവിധാനം ഉപകരിക്കുമെന്ന് ആർപിഎഫ് ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു. റെയില്‍ മേഖലയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയും സാമൂഹ്യ വിരുദ്ധരുടെ അതിക്രമങ്ങള്‍ക്കെതിരെയും ഈ സംവിധാനം ഉപകരിക്കും. . ദിനംപ്രതി ട്രെയിനില്‍ യാത്ര ചെയ്യുന്ന ഏകദേശം 2.7 കോടി ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാൻ ഈ സംവിധാനം സഹായിക്കും
https://www.facebook.com/Malayalivartha


























