ശംഖുമുഖം കടലിൽ ചാടിയെ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച ലൈഫ് ഗാർഡ് ജോൺസന്റെ ഭാര്യയ്ക്ക് ജോലിയും, പത്തുലക്ഷം രൂപയും നൽകാൻ തീരുമാനം

ആത്മഹത്യാ ചെയ്യാൻ ശംഖുമുഖം കടലിൽ ചാടിയെ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച ലൈഫ് ഗാർഡ് ജോൺസന്റെകുടുംബത്തിന് പത്തുലക്ഷം രൂപയും ഭാര്യയ്ക്ക് ടൂറിസം വകുപ്പില്‍ യോഗ്യതയ്ക്കനുസരിച്ച് ജോലിയും നല്‍കാന്‍ സംസ്ഥാന ഗവണ്മെന്റ് തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഓഗസ്റ്റ് 21ന് കടലിൽ കാണാതായ ജോൺസനെ 23നാണ് മൃതദേഹം കണ്ടെത്തുന്നത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.സംഭവസമയത്ത് 5 ലൈഫ് ഗാർഡുകളാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പെൺകുട്ടിയെ രക്ഷിച്ച് തീരത്തിന് സമീപം വരെയെത്തിച്ച ജോൺസൺ തിരയിൽപെടുകയായിരുന്നു. തിരയിൽപെട്ട് ജോൺസന്റെ തല കടൽ ഭിത്തിയിൽ അടിക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. അതേസമയം തിരയടിൽപ്പെട്ട് ബോധരഹിതനായി കിടന്ന ജോൺസനെ രക്ഷിക്കാതെ ഒപ്പമുണ്ടായിരുന്ന രണ്ട് ലൈഫ് ഗാർഡുകൾ കരയിൽ നോക്കി നിന്നതായി ദൃക്‌സാക്ഷികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























