Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ചാടിയിട്ടൊന്നും കാര്യമില്ല എ.ജി കിഫ്ബിയിൽ ഓഡിറ്റ് വരില്ല; കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ എത്ര ചാടിയാലും കിഫ്ബിയിൽ ഓഡിറ്റ് ചെയ്യാൻ അവസരം നൽകില്ലെന്ന് ധനമന്ത്രാലയത്തിൽ നിന്നും സൂചന

03 SEPTEMBER 2019 05:33 PM IST
മലയാളി വാര്‍ത്ത

കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ എത്ര ചാടിയാലും കിഫ്ബിയിൽ ഓഡിറ്റ് ചെയ്യാൻ അവസരം നൽകില്ലെന്നാണ് ധനമന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. കിഫ്ബിയിൽ ഓഡിറ്റ് വേണ്ടെന്ന കൗശലത്തിന് പിന്നിൽ മുൻധന സെക്രട്ടറി ഡോ. കെ.എം. അബ്രഹാമിന്റെ ബുദ്ധിയാണുള്ളതെന്ന് ധന മന്ത്രാലയവുമായി ബന്ധമുള്ളവർ പറയുന്നു.

കിഫ്ബിയുടെ ഓഡിറ്റിന് സി എ ജിക്ക് അവസരം നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഭീമമായ സർക്കാർ മുതൽ മുടക്ക് ഉള്ളതിനാൽ സമ്പൂർണ ഓഡിറ്റ് ആവശ്യമാണെന്ന സി എ ജി നിലപാടിനെ സർക്കാർ തുടക്കം മുതൽ തന്നെ എതിർത്തിരുന്നു. കിഫ്ബി ഒരു സർക്കാർ സംവിധാനമല്ലെന്നു വരെ സർക്കാർ പറഞ്ഞു. കിഫ്ബിയിൽ സി എ ജി ഓഡിറ്റിന് വ്യവസ്ഥയില്ലെന്നും സർക്കാർ വാദിക്കുന്നു. 15 ശതമാനം തുകയ്ക്ക് മാത്രമാണ് ബി എജി ഓഡിറ്റിന് അനുമതിയുള്ളത്. 15 ശതമാനം എന്നത് സർക്കാർ ഗ്രാന്റാണ്. സി എജി ആക്റ്റ് അനുസരിച്ച് അവർ നേരിട്ട് ഏറ്റടുത്തതാണ് 15 ശതമാനത്തിന്റെ ഓഡിറ്റ്. സർക്കാർ ഗ്രാന്റ് ഓഡിറ്റ് ചെയ്യുന്നതിനെയും സർക്കാർ എതിർത്തിരുന്നു. ചീഫ് സെക്രട്ടറിക്കും ധന സെക്രട്ടറിക്കും കത്ത് നൽകിയിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിക്കും കത്ത് നൽകി. എന്നാൽ ഒരു കത്തിനും മറുപടി അയച്ചില്ല.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓഡിറ്റ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയെങ്കിലും സർക്കാർ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ധനമന്ത്രാലയത്തിലെ ഉന്നതരുമായി ബന്ധപ്പെട്ടപ്പോൾ കിഫ്ബി ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. ആക്റ്റിൽ ഓഡിറ്റ് വേണ്ടെന്നാണ് പറയുന്നത്. ചട്ടങ്ങൾ നിർമ്മിക്കുന്നത് സർക്കാരാണ്. സർക്കാരിന് ചട്ടങ്ങളിൽ എന്ത് മാറ്റവും വരുത്താൻ സാധിക്കുന്നതാണ്. വേണമെങ്കിൽ ഓഡിറ്റ് നടത്താൻ ചട്ടങ്ങളിൽ ഭേദഗതി ചെയ്യാം. 2016 ലാണ് കിഫ്ബി നിയമം ഭേദഗതി ചെയ്തത്. സി. എ. ജിക്ക് പകരം കണക്കുകൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരെ നിയമിക്കുന്നത് സർക്കാരാണ്. അതായത് സർക്കാരിന്റെ ഇഷ്ടം പോലെ കണക്കുകൾ പരിശോധിക്കാമെന്ന് ചുരുക്കം. സി എജി ക്ക് പകരമായി ഒരു സംവിധാനവും ഫലപ്രദമാകില്ല. സി എജിക്ക് സർക്കാരിനോട് ഒരു ബാധ്യതയുമില്ല.

ഡോ. കെഎം അബ്രഹാമിന്റെ ബുദധിയാണ് കിഫ്ബി ഓഡിറ്റിലുള്ളത്. ഓഡിറ്റിങ്ങിന്റെ കളികൾ ദീർഘകാലം ധനസെക്രട്ടറിയായിരുന്ന അബ്രഹാമിനറിയാം. ഡി ജി പി ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കെ അദ്ദേഹത്തെ ഓഡിറ്റിൽ കുരുക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. ഓഡിറ്റിൽ കുരുങ്ങിയാൽ എന്തെല്ലാം സംഭവിക്കുമെന്നും അബ്രഹാമിന് അറിയാം. സി എജിയുടെ പരിശോധന വന്നാൽ നിക്ഷേപകർക്ക് തെറ്റായ സന്ദേശം ലഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. ഓഡിറ്റ് ഒരു സ്ഥാപനത്തിന്റെ സുതാര്യതയുടെ ഭാഗമാണ്. സുതാര്യമല്ലാത്ത സ്ഥലങ്ങളിലാണ് ഓഡിറ്റിംഗ് നടപ്പിലാക്കാത്തത്. കിഫ്ബിയുടെ ബാധ്യതകൾക്ക് സർക്കാർ ഗ്യാരണ്ടിയുണ്ട്. തിരിച്ചടവും സർക്കാരിന്റെ ബാധ്യതയാണ്. അപ്പോൾ ഓഡിറ്റ് വേണ്ടെന്നു പറയുന്നത് വിചിത്രം തന്നെയാണ്.

മന്ത്രി തോമസ് ഐസക് കിഫ്ബി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയും പ്രതികരിച്ചിട്ടില്ല. ഓഡിറ്റ് വിഷയത്തിൽ കയറി പിടിച്ച് വഷളാക്കാൻ അവർ തയ്യാറല്ല. യു ഡി എഫ് സർക്കാർ വന്നാലും ഇതിൽ മാറ്റം വരാൻ വഴിയില്ല. കാരണം കൈയിട്ട് വാരാൻ ആരാണ് കേമനെന്ന് ചിന്തിച്ചാൽ മതി. പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തും പറയാം. ഭരണപക്ഷത്തെത്തുമ്പോൾ അറിയാം കാര്യങ്ങളുടെ പോക്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (3 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (4 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (4 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (4 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (4 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (5 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (5 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (5 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (5 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (5 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (5 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (5 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (7 hours ago)

Malayali Vartha Recommends