സിസ്റ്റര്‍ അഭയയുടെ കഴുത്തിന്റെ രണ്ടു വശങ്ങളിലും നഖപ്പാടുകള്‍ കണ്ടിരുന്നെന്ന് സാക്ഷി മൊഴി.... പത്ത് ഫോട്ടോകള്‍ പകര്‍ത്തി, ആറെണ്ണം കോടതി രേഖകളില്‍ , ബാക്കി നാലു ഫോട്ടോ എവിടെപോയെന്ന് അറിയില്ലെന്ന് വര്‍ഗ്ഗീസ് ചാക്കോ

സിസ്റ്റര്‍ അഭയയുടെ കഴുത്തിന്റെ ഇരു വശങ്ങളിലും നഖപ്പാടുകള്‍ കണ്ടിരുന്നെന്ന് കേസിലെ ഇരുപതാം സാക്ഷി വര്‍ഗീസ് ചാക്കോ മൊഴി നല്‍കി. പയസ് ടെന്‍ത് കോണ്‍വന്റെിന്റെ സമീപവാസി പറഞ്ഞതനുസരിച്ചാണ് വര്‍ഗീസ് ചാക്കോ ഫോട്ടോയെടുക്കാന്‍ എത്തിയത്. പത്ത് ഫോട്ടോകള്‍ എടുത്തു.
എന്നാല്‍, കോടതി രേഖകളില്‍ ആറെണ്ണത്തെ കുറിച്ചുമാത്രമേ പരാമര്‍ശമുള്ളൂ. ബാക്കിയുള്ള ചിത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചെന്ന് തനിക്കറിയില്ലെന്നും ഇന്നലെ സി.ബി.ഐ കോടതിയില്‍ ചാക്കോ മൊഴി നല്‍കി. ഫോട്ടോ എടുത്തതിന് പ്രതിഫലമായി 200 രൂപ മഠത്തില്‍നിന്ന് കൈപ്പറ്റിയിരുന്നതായും ബോധിപ്പിച്ചു.
വര്‍ഗീസ് ചാക്കോയുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. ആദ്യം വിസ്തരിച്ച രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. പിന്നീടുള്ള നാല് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് നല്‍കിയത്. ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസും പിന്നീട് വന്ന െ്രെകംബ്രാഞ്ച് സംഘവും ഫോട്ടോകള്‍ നശിപ്പിച്ചതായാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























