Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കളി തരക്കാരോട് മതി... സഭ്യേതരമായ ഭാഷയില്‍ കമന്റിട്ടയാളെ യൂസഫലി നേരിട്ടിടപെട്ട് ജയില്‍ മോചിതനാക്കി; മുന്നറിയിപ്പുമായി സൗദി സര്‍ക്കാര്‍; ഇനി യൂസഫലിയ്‌ക്കെതിരെ മോശം കമന്റിട്ടാല്‍ കര്‍ശനമായ നടപടി; ജോലിയും പോകും ശിക്ഷയും കിട്ടും നാടു കടത്തുകയും ചെയ്യും

04 SEPTEMBER 2019 10:23 AM IST
മലയാളി വാര്‍ത്ത

ഇത് കേരളമല്ല ഗള്‍ഫാണ്. പ്രത്യേകിച്ച് സൗദി അറേബ്യ. നിയമം നിയമത്തിന്റെ വഴിയെ തന്നെ പോകും. ഇനിയാരൊക്കെ വിളിച്ച് പറഞ്ഞാലും പുറം ലോകം കാണാന്‍ പറ്റില്ല. ജോലി ചെയ്യാന്‍ വന്നിട്ട് ജോലി ചെയ്യാതെ ആദര്‍ശം പറഞ്ഞ് ജീവിക്കാന്‍ ഇവിടെ കഴിയില്ല. അവസാനം കുടുംബത്തിന് കണ്ണീര്‍ മാത്രം നല്‍കുന്നതെന്തിന്...

ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ. യൂസഫലിക്കെതിരെ കമന്റിട്ട് ജയിക്കാന്‍ നോക്കുന്നവരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയും നാസില്‍ അബ്ദുള്ളയും തമ്മിലുള്ള ചെക്കു കേസില്‍ നാസിലിനെ സഹായിക്കാതെ തുഷാറിനെ യൂസഫലി സഹായിച്ചതാണ് ഒരുകൂട്ടം പ്രവാസി മലയാളികളെ പ്രകോപിതരാക്കിയത്. ചിലര്‍ സംഭവത്തെ വര്‍ഗീയമായും ചിത്രീകരിച്ചു. യൂസഫലിയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും കമന്റിട്ടു. ചിലതെല്ലാം സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും കടന്നതായിരുന്നു. തങ്ങള്‍ ഗള്‍ഫിലാണെന്നോ ഗള്‍ഫിലെ നിയമം അറിയാത്തവരോ അല്ല ഈ കമന്റിട്ടത്. മലയാളത്തില്‍ കമന്റിട്ടാല്‍ അറബികള്‍ എങ്ങനെ പിടിക്കുമെന്നാണ് കരുതിയത്.

എന്നാല്‍ ആ കരുതിയവര്‍ക്ക് തെറ്റിപ്പോയി. യൂസഫലിയ്‌ക്കെതിരെ മോശം ഭാഷയില്‍ കമന്റിട്ടയാള്‍ ശരിക്കും പെട്ടു പോയി. അല്‍ ഖോബാറില്‍ താമസിക്കുന്ന മലയാളി യുവാവാണ് അറിഞ്ഞ് കൊണ്ട് പെട്ടു പോയത്. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ കുടുങ്ങിയ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് യൂസഫലിയുടെ പേജില്‍ ഇയാള്‍ തികച്ചും സഭ്യേതരമായ ഭാഷയില്‍ കമന്റിട്ടത്. ലുലു ഗ്രൂപ്പിന്റെ ലീഗല്‍ ടീം ഇതോടെ പരാതിപ്പെട്ടു.

ഇതോടെ യുവാവ് അങ്കലാപ്പിലായി. തെറ്റ് പറ്റിപ്പോയെന്നും ഈശ്വരനെ വിചാരിച്ച് മാപ്പ് നല്‍കണമെന്നും യുവാവ് സ്വന്തം ഫേസ് ബുക്ക് പേജില്‍ മാപ്പപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമം നിയമത്തിന്റെ വഴിയിലുള്ള സൗദിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഇക്കാര്യമറിഞ്ഞ യൂസഫലി യുവാവിനെ രക്ഷിക്കാന്‍ നേരിട്ടിറങ്ങി. തുടര്‍ന്ന് പരാതി പിന്‍വലിക്കുകയും യുവാവിനെ ജയില്‍ മോചിതനാക്കുകയും ചെയ്തു.

ഈ പ്രവാസി യുവാവിന്റെ അനുഭവം എല്ലാവര്‍ക്കും പാഠമാകണം. ഗള്‍ഫാണെന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടായാല്‍ നന്ന്. അല്ലെങ്കില്‍ കരയാന്‍ നിന്‍ നിഴല്‍ മാത്രമേ കാണുകയുള്ളൂ. മാത്രവുമല്ല സൗദി സര്‍ക്കാര്‍ തന്നെ യൂസഫലിയുടെ കാര്യത്തില്‍ വ്യക്തമായ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനി യൂസഫലിയ്‌ക്കെതിരെ അനാവശ്യ കമന്റ് സൗദിയിലുള്ളവരിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. അതായത് ജയിലിലാകുമെന്ന് ഉറപ്പ്. മാത്രമല്ല സൈബര്‍ കുറ്റങ്ങള്‍ക്ക് സൗദിയില്‍ നാടു കടത്തുകയും പതിവാണ്. ഒരു ജീവിത മാര്‍ഗം അന്വേഷിച്ച് മണലാരണ്യത്തിലെത്തിയ എല്ലാവര്‍ക്കും യൂസഫലിയുടെ മഹാമനസ് ഒരു പാഠമാണ്.

യൂസഫലിയുടെ സ്വാധീനം ഇന്ത്യയിലും ഗള്‍ഫിലും വളരെ വലുതാണ്. തുഷാറിന്റെ മോചനത്തിന് പോലും കേരള സര്‍ക്കാര്‍ ആശ്രയിച്ചത് യൂസഫലിയെയാണ്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസയും അടുത്തിടെ യൂസഫലി പിടിച്ചുപറ്റിയിരുന്നു. ജമ്മു കാശ്മീരില്‍ വികനസത്തിനു വേണ്ടിയുള്ള ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി രംഗത്തെത്തിയത്. ജമ്മുകശ്മീരില്‍ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ലുലു ഗ്രൂപ്പ് തയ്യാറാണെന്ന് യൂസഫലി വ്യക്തമാക്കിയിരുന്നു. അബുദാബിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വ്യവസായികളുടെ സമ്മേളനത്തിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.

കാശ്മീരിന്റെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടക്കത്തില്‍ തന്നെ നൂറു കശ്മീരികള്‍ക്കു ജോലി നല്‍കുമെന്നും അറിയിച്ചു. യു.എ.ഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ ധനവിനിമയത്തിനായി അവതരിപ്പിച്ച റുപേ കാര്‍ഡ്, ലുലു ഗൂപ്പിന്റെ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുമെന്നും അറിയിച്ചു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള അഭിനന്ദനം ലഭിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (3 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (4 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (4 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (4 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (4 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (5 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (5 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (5 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (5 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (5 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (5 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (5 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (7 hours ago)

Malayali Vartha Recommends