Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഓണസദ്യയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് എറണാകുളം നോർത്തിൽ കൊതിയൻസ് ഹോട്ടൽ അടിച്ചുതകർത്ത ഏഴ് വിദ്യാർഥികൾക്ക് കിട്ടിയത് എട്ടിന്റെ പണി

10 SEPTEMBER 2019 12:52 PM IST
മലയാളി വാര്‍ത്ത

ഓണസദ്യയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് എറണാകുളം നോർത്തിൽ വനിതാ ഹോട്ടൽ ആക്രമിച്ച സംഭവത്തിൽ ഏഴ് വിദ്യാർഥികൾ അറസ്റ്റിലായി. മഹാരാജാസ് കോളേജ് ബിരുദ വിദ്യാർഥികളായ കൊല്ലം ആയൂർ ശ്രീനിലയം വീട്ടിൽ നിഖിൽ(21), എഴുപുന്ന സ്വദേശി പുത്തൻതറ വീട്ടിൽ നന്ദി(19), ഞാറക്കൽ സ്വദേശി തുമ്പപറമ്പിൽ വീട്ടിൽ അർജുൻ(25), ചേർത്തല സ്വദേശി കേശവനിവാസിൽ ശ്രീകേഷ്(20), അർത്തുങ്കൽ ആര്യശേരി വീട്ടിൽ ജെൻസൻ(18), മുടിക്കൽ കുന്നത്ത് വീട്ടിൽ മനു(19), ഇടപ്പള്ളി സ്വദേശി കിഴവന പറമ്പിൽ വീട്ടിൽ നിതിൻ ദാസ്(20) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം നോർത്ത് എസ്.ആർ.എം റോഡിൽ പ്രവർത്തിക്കുന്ന കൊതിയൻസ് വനിതാ ഹോട്ടലിനുനേരെ ഇക്കഴിഞ്ഞ ആറാം തീയതിയാണ് ആക്രമണമുണ്ടായത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മഹാരാജാസ് ഹോസ്റ്റലിൽ നടക്കുന്ന ഓണാഘോഷത്തിന് 455 പേർക്കുള്ള ഭക്ഷണമാണ് ഓർഡർ ചെയ്തത്. 90 നിരക്കിലായിരുന്നു ഓണസദ്യ ഏർപ്പെടുത്തിയത്. ഇതിനായി 2800 രൂപ അഡ്വാൻസും നൽകി. രാവിലെയോടെ 68 പാത്രങ്ങളിലായി ഹോട്ടലിൽനിന്ന് ഭക്ഷണം ഹോസ്റ്റലിൽ എത്തിച്ചു. എന്നാൽ ഉച്ചയ്ക്ക് രണ്ടരയോടെ ഒരു സംഘം വിദ്യാർഥികൾ 150 പേർക്കുപോലും ഭക്ഷണം തികഞ്ഞില്ലെന്ന് ആരോപിച്ച് ഹോട്ടലിലെത്തി അതിക്രമം കാട്ടുകയായിരുന്നു. ഹോട്ടലിലെ പാത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ അടിച്ചുതകർത്തു. ഹോട്ടൽ ഉടമ ശ്രീകലയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങൾ ഹോട്ടലിൽനിന്ന് 20000 രൂപയും വിദ്യാർഥി സംഘം കൈക്കലാക്കിയെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.


മഹാരാജാസ് കോളേജിലെ എഎസ്എഫ്ഐ പ്രവർത്തകരാണെന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥികൾ ആക്രമണം നടത്തിയത്. കോളേജിലേയ്ക്ക് ഭക്ഷണം കൊണ്ടുപോയ പാത്രങ്ങൾ തിരികെ നൽകാനും വിദ്യാർത്ഥികൾ തയ്യാറായില്ല. തുടർന്ന് ഹോട്ടലുടമ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഏഴ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ പാർട്ടി നേതാക്കളും വ്യാപാരി സംഘടനാ ഭാരവാഹികളും ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു. ഹോട്ടലിൽനിന്ന് കവർന്നെടുത്ത പണവും ഹോട്ടലിനുണ്ടായ നഷ്ടപരിഹാരവും വിദ്യാർഥികൾ തന്നെ നൽകുമെന്നായിരുന്നു ഒത്തുതീർപ്പ് വ്യവസ്ഥ. ഇതനുസരിച്ച് പരാതി പിൻവലിക്കുകയും ചെയ്തു.

എന്നാൽ ഭക്ഷണം കൊണ്ടുപോയ പാത്രങ്ങൾ തിരികെയെടുക്കാൻ പോയപ്പോൾ ഹോട്ടൽ ജീവനക്കാരെയും വ്യാപാരിപ്രവർത്തകരെയും അക്രമിക്കാൻ വിദ്യാർഥികൾ ശ്രമിച്ചു. അന്ന് കഷ്ടിച്ചാണ് രക്ഷപെട്ടതെന്ന് ഹോട്ടലുടമ ശ്രീകല പറയുന്നു. പിറ്റേദിവസം വീണ്ടും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നോർത്ത് എസ്.ഐ അനസിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എന്നാൽ അറസ്റ്റിലായ വിദ്യാർത്ഥികളിൽ എസ്എഫ്ഐ പ്രവർത്തകരില്ലെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (11 minutes ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (14 minutes ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (25 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (39 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (55 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (2 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

Malayali Vartha Recommends