പൊന്നോണത്തെ വരവേറ്റ് കേരളം

പൊന്നില്‍ തിരുവോണത്തെ കേരളം വരവേറ്റു കഴിഞ്ഞു. എല്ലായിടത്തും ആഘോഷമാണ്.. ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളെല്ലാം ഒരുക്കിയിരിക്കുകയാണ് നാടും നഗരവുമെല്ലാം. സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര താരങ്ങളായ ടൊവീനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെഎസ് ചിത്രയുടെ നേതൃത്വത്തിലുളള സംഗീത നിശയും അരങ്ങേറി. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തിരുവനന്തപുരം നഗരവീഥി ദീപ്രഭയില്‍ മുങ്ങി. ഓണത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു കഴിഞ്ഞ വര്‍ഷം കേരളം പ്രളയത്തില്‍ മുങ്ങിയത്. പ്രളയദുഖങ്ങള്‍ മറന്നുള്ള തിരിച്ചുവരവ് കൂടിയാണ് മലയാളികള്‍ക്ക് ഇക്കൊല്ലത്തെ ഓണം.
https://www.facebook.com/Malayalivartha