ബെവ്‌കോ ഓണം പൊളിച്ചു; സംസ്ഥാനത്ത് ഈ മാസം മൂന്ന് മുതല്‍ ഉത്രാടം വരെയുള്ള എട്ട് ദിവസം നടന്നത് റെക്കോര്‍ഡ് മദ്യവില്‍പ്പന

ഓണക്കാലത്ത് സംസ്ഥാനത്ത് നടന്നത് റെക്കോർഡ് മദ്യവിൽപ്പന. ഈ മാസം മൂന്ന് മുതല്‍ ഉത്രാടം വരെയുള്ള എട്ട് ദിവസം 487 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഉത്രാടദിനം മാത്രം 90.32 കോടിയുടെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലെറ്റിലാണ് ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 100. 44 ലക്ഷം രൂപയുടെ കച്ചവടം ഇവിടെ നടന്നു.
ആലപ്പുഴ കച്ചേരിപ്പടി ജംഗ്ഷനിലെ ഔട്ട്‌ലെറ്റിലും തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റുമാണ് വില്‍പ്പനയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം പ്രളയത്തിന് ശേഷം മദ്യ വിലയും നികുതിയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha