Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

' എന്റെ കൈയിലും തോക്കുണ്ട്, നിന്നെ ഞാന്‍ വെടിവച്ച് കൊല്ലും; സി.ഐയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ടയ്‌ക്കെതിരെ കേസ്

16 SEPTEMBER 2019 01:00 PM IST
മലയാളി വാര്‍ത്ത

കുപ്രസിദ്ധ ക്രിമിനല്‍ മുണ്ടയ്ക്കല്‍ പെരുമ്പള്ളി തൊടിയില്‍ മംഗല്‍ പാണ്ഡെ എന്ന് വിളിക്കുന്ന എബിന്‍ പെരേരയ്‌ക്കെതിരെ പോലീസ് കേസ്. സി.ഐയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തത്. ഇരവിപുരം സി.ഐ അജിത്തിനെയാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതോടെ ഇരവിപുരം പൊലീസ് സ്‌റ്റേഷനില്‍ മാത്രം മൂന്ന് കേസുകളില്‍ എബിന്‍ പ്രതിയായി. കൊല്ലം വെസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബീയര്‍ പാര്‍ലറില്‍ മുന്‍ മിസ്റ്റര്‍ കൊല്ലത്തെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് വധശ്രമകേസിലും എബിന്‍ പ്രതിയാണ്.

' എന്റെ കൈയിലും തോക്കുണ്ട്, നിന്നെ ഞാന്‍ വെടിവച്ച് കൊല്ലും. ഞാന്‍ വെടിവച്ചാല്‍ പ്രശ്‌നമൊന്നുമില്ല, നീ വെടിവച്ചാല്‍ മനുഷ്യാവകാശ ലംഘനമാകും' എന്നായിരുന്നു ഭീഷണി. എബിന്‍ പെരേരയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ഇരവിപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ വിരോധത്തിലാണ് ശനിയാഴ്ച രാത്രി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സെപ്തംബര്‍ 12 ന് എബിന്റെ നേതൃത്വത്തിലുള്ള സംഘം മാടന്‍നടയില്‍ സി.പി.എം പ്രവര്‍ത്തകനും മുന്‍ അബ്കാരിയുമായ രംഗനാഥിന്റെ വീടിന് മുന്നില്‍ ഉച്ചഭാഷിണിയിലൂടെ അസഭ്യവര്‍ഷം നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം രാത്രി പള്ളിമുക്കില്‍ വച്ച് വാളത്തുംഗല്‍ സ്വദേശി ഫിറോസിനെ തടഞ്ഞുനിറുത്തി മര്‍ദ്ദിച്ച ശേഷം 2,500 രൂപ അടങ്ങിയ പഴ്‌സ് തട്ടിയെടുത്തു. ഈ കേസുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

സെപ്തംബര്‍ 12 നാണ് ബീയര്‍ പാര്‍ലറില്‍ വച്ച് യുവാവിനെ കുത്തിയത്. സി. ഐ യെ ഭീഷണിപ്പെടുത്തിയതൊഴികെയുള്ള മൂന്ന് കേസുകളിലും വടക്കേവിള മണക്കാട് ക്രസന്റ് നഗര്‍ 19ല്‍ (ചിറയഴികത്ത് വീട്) നിയാസിനെതിരെയും കേസടുത്തിരുന്നു. നിയാസിന്റെ പേരിലും പൊലീസ് തെരച്ചില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ മംഗല്‍ പാണ്ഡയെ കാപ്പ ചുമത്തി നേരെത്തെ ഒരു വര്‍ഷത്തേക്ക് നാട് കടത്തിയെങ്കിലും കേസുകളുടെ കാലയളവിലെ പഴുത് ചൂണ്ടിക്കാട്ടി കാപ്പ കേസുകളില്‍ അപ്പീല്‍ പരിഗണിക്കുന്ന െ്രെടബ്യൂണലില്‍ നിന്ന് എബിന്‍ പെരേര അനുകൂല വിധി സമ്പാദിച്ചിരുന്നു. പുതിയ കേസുകളുടെ പശ്ചാത്തലത്തില്‍ കാപ്പ ചുമത്താനുള്ള നടപടികള്‍ കൊല്ലം സിറ്റി പൊലീസ് ആരംഭിച്ചു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (1 minute ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (16 minutes ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (20 minutes ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (23 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (30 minutes ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (31 minutes ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (41 minutes ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (45 minutes ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (56 minutes ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (59 minutes ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (1 hour ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (1 hour ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (1 hour ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (1 hour ago)

Malayali Vartha Recommends