കാട്ടാക്കടയിൽ ബസിൽ കയറുന്നതിനിടെ വീണ വയോധിക അതേ ബസിന്റെ ചക്രത്തിനടിയില്‍ പെട്ട് മരിച്ചു
കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസിലേക്ക് കയറുന്നതിനിടെ വീണ വയോധിക അതേ ബസിന്റെ ചക്രത്തിനടിയില്‍ പെട്ട് മരിച്ചു. ഒറ്റശേഖരമംഗവലം മണ്ഡപത്തിന്‍കടവ് പുന്നക്കുന്നുവിള വീട്ടില്‍ പരേതനായ ദാസന് നാടാരുടെ ഭാര്യ വിജയമ്മ(70)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാട്ടാക്കട സ്റ്റാന്‍ഡിലായിരുന്നു അപകടം.
മണ്ഡപത്തിന്‍കടവില്‍ പച്ചക്കറി കച്ചവടം നടത്തുന്നയാളാണ് വിജയമ്മ. കാട്ടാക്കട ചന്തയില്‍ നിന്നു വാങ്ങിയ പച്ചക്കറിയുടെ ചാക്കുമായി വെള്ളറടയിലേക്കുള്ള ബസില്‍ കയറാനായി ഇവര്‍ ശ്രമിക്കുമ്പോള്‍ ചാക്കുകെട്ട് ബസിനടിയിലേക്ക് വീഴുകയും ചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha