108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

സംസ്ഥാനത്തെ 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ് അനുവദിക്കാന്‍ തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കീഴില്‍ കോണ്‍ട്രാക്ടായി പ്രവര്‍ത്തിക്കുന്ന ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കും. മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്നും പിന്മാറുന്നതായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
സെക്രട്ടറിയേറ്റില്‍ മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അധികൃതരും സര്‍വീസ് കോണ്‍ട്രാക്ടറായ ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ബോണസ് വിഷയത്തില്‍ സമവായത്തിലെത്തിയത്. ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും ഒപ്പു വച്ചു.
ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദ്ദീന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ബീനാ മോള്‍ വര്‍ഗീസ്, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍മാരായ രജിത, ചിത്രാ രാജന്‍,കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ രാകേഷ് ആര്‍ യു , ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മിബിന്‍ ബാബു എം, മാനേജ്‌മെന്റ് പ്രതിനിധികളായ ശരവണന്‍ എ ,ജിതിന്‍ മാത്യു, തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ ആര്‍. ചന്ദ്രശേഖരന്‍, ശാന്തിവിള സതി, വി ജെ ജോസഫ്, ജാക്‌സണ്‍ ജേക്കബ്, രാജീസ് വി ആര്‍, വി ശിവദാസ് , ബി സതീഷ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























