Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!

14 SEPTEMBER 2026 07:39 PM IST
മലയാളി വാര്‍ത്ത


ഉയർന്ന ജീവിത ചെലവുകൾക്കിടയിലും യുഎഇയിലെ പ്രവാസികൾ സ്വന്തം രാജ്യത്തേക്കാൾ കൂടുതൽ വരുമാനം നേടുകയും കൂടുതൽ തുക സമ്പാദിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട്. അതേസമയം പ്രവാസികളുടെ യാത്ര, ഭക്ഷണം, വിനോദം, കുടുംബത്തിനുവേണ്ടി ചെലവാക്കുന്ന പണം തുടങ്ങിയ കാര്യങ്ങളിൽ ചെലവ് വർദ്ധിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സെന്റ് ജെയിംസ് പ്ലേസ് മിഡിൽ ഈസ്റ്റ് നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 96 ശതമാനംപേർ യുഎഇയിൽ സ്വന്തം രാജ്യത്തേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നതായി പറഞ്ഞു. 97 ശതമാനംപേർ നാട്ടിലേക്കാളും കൂടുതൽ തുക യുഎഇയിൽ സേവ് ചെയ്യാൻ കഴിയുന്നുണ്ടെന്നും വ്യക്തമാക്കി. 48 ശതമാനം പേർ വരുമാനത്തിലും സമ്പാദ്യത്തിലും കുറഞ്ഞത് 25 ശതമാനം വർദ്ധനയുണ്ടെന്ന് പറഞ്ഞു. സർവേയിൽ 450 യുഎഇയിലുള്ള പ്രവാസികളാണ് പങ്കെടുത്തത്.ഇത്തരത്തിൽ മികച്ച വരുമാനത്തിന് കാരണം തൊഴിൽമേഖലയിലെ അവസരങ്ങളും യുഎഇയിലെ നികുതി സംവിധാനവുമാണെന്ന് റിപ്പോർട്ട് പറയുന്നു.
അധികമായി ലഭിക്കുന്ന പണം ചെലവഴിക്കുന്ന മേഖലകളിലും മാറ്റമുണ്ട്. ചെലവ് മുന്നത്തേക്കാൾ വർദ്ധിച്ചവരിൽ 95 ശതമാനം പേർക്കും യാത്രയ്ക്കും വിനോദത്തിനുമായാണ് കൂടുതൽ പണം ചെലവാകുന്നത്. 90 ശതമാനം പേർ ഭക്ഷണത്തിനും വിനോദപരിപാടികൾക്കുമുള്ള ചെലവ് വർദ്ധിച്ചതായി വ്യക്തമാക്കി.

 

 

കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള ചെലവും ഉയർന്നു. 88 ശതമാനം പേർ കുടുംബത്തിനായി കൂടുതൽ ചെലവഴിക്കുന്നതായി പറഞ്ഞു. ആരോഗ്യ-ക്ഷേമ മേഖലയിൽ ചെലവ് കൂടിയതായി 86 ശതമാനം പേരും വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി കൂടുതൽ തുക മാറ്റിവയ്ക്കുന്നതായി 84 ശതമാനം പേരും വ്യക്തമാക്കി. നിലവിലെ ജീവിതച്ചെലവുകൾ നിറവേറ്റുന്നതിനൊപ്പം ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായും പ്രവാസികൾ പണം മാറ്റിവയ്ക്കുന്നതായാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ.

വിദേശത്ത് താമസിക്കുന്നതിന്റെ സാമ്പത്തിക നേട്ടം ജീവിതത്തിലെ ദീർഘകാല ലക്ഷ്യങ്ങളെയും സ്വാധീനിക്കുന്നുണ്ട്. വിദേശജീവിതം കാരണം കുറഞ്ഞത് മൂന്ന് വർഷം നേരത്തെ വിരമിക്കാൻ കഴിയുമെന്നാണ് 70 ശതമാനം പേർ സർവെയിൽ വ്യക്തമാക്കുന്നത്. സാമ്പത്തിക നേട്ടങ്ങൾ കാരണം പലരും നേരത്തെ തീരുമാനിച്ചതിനേക്കാൾ കൂടുതൽ കാലം വിദേശത്ത് തുടരുന്നതായും സർവേ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ വിജയ്‌യുടെ മകന്‍;തനിക്കോ തന്റെ ടീമിനോ നിലവില്‍ ഒദ്യോഗികമായി ഫാന്‍ ക്ലബുകളോ അസോസിയേഷനുകളോ ഇല്ല  (7 hours ago)

സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ - പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നിയമസഭയിൽ പാസാക്കി  (7 hours ago)

വിജിലൻസ് ഡയറക്ടറുടെ പിടലിക്ക് പിടിക്കാൻ ഹൈക്കോടതി! പിണറായിയെ രക്ഷിക്കാനുള്ള പ്ലാനിന് തിരിച്ചടി  (7 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (7 hours ago)

എംഎല്‍എമാരുടെ ശമ്പള വര്‍ദ്ധനയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

സുഹൈലിന്റെ ഉപ്പയല്ല ഉടയതമ്പുരാൻ ഇറങ്ങിയാലും ഇനി രക്ഷയില്ല..! സ്നാപ്ചാറ്റില്‍ കുടുങ്ങി നാലാം പ്രതി ഒറ്റി  (7 hours ago)

സർവ്വനാശം, അർണാബ് ചുഴലിയുടെ അഴിഞ്ഞാട്ടം..! 300 വീടുകളെ ചുഴറ്റിയെറിഞ്ഞു കൊടുംമഴ അടുത്ത മണിക്കൂറിലും  (8 hours ago)

കോടതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭദ്ര,ജഡ്ജിയുടെ അറസ്റ്റ് നടക്കില്ല ഒറ്റവരിയിൽ കട്ടായം പറഞ്ഞ് ഹൈക്കോടതി..!  (8 hours ago)

ഉടയോൻ തമ്പുരാൻ വിചാരിച്ചാലും ജഡ്ജിയുടെ അറസ്റ്റ് നടക്കില്ല ഒറ്റവരിയിൽ കട്ടായം പറഞ്ഞ് ഹൈക്കോടതി..! പൊട്ടിക്കരഞ്ഞ് ഭദ്ര  (8 hours ago)

മദ്യപിച്ച് വാഹനമോടിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

ബിഎച്ച്ഇഎൽ ജീവനക്കാർക്ക് പ്രത്യേക ശമ്പള പാക്കേജ് ആനുകൂല്യങ്ങളുമായി പിഎൻബി  (11 hours ago)

എസ്‌ബിഐ കാർഡിൻ്റെ ലാഭത്തിൽ 75% വളർച്ച; അറ്റാദായം 778 കോടി രൂപ  (11 hours ago)

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ 'കാര്‍ബെലിം' ഐഐടി മദ്രാസ് ഡീപ്-ടെക് ഫണ്ടില്‍ നിന്ന് 10 കോടി രൂപ സമാഹരിച്ചു...  (11 hours ago)

ആകർഷകമായ ദീപാവലി ഓഫറുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: സ്വർണം, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിലും വജ്രാഭരണങ്ങളുടെ മൂല്യത്തിലും 30 ശതമാനം കിഴിവും പ്രീ ബുക്കിംഗ് സൗകര്യവും..  (11 hours ago)

പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്: പ്രവാസികളോടുള്ള കടുംവെട്ടെന്ന് നവയുഗം സാംസ്കാരിക വേദി  (11 hours ago)

Malayali Vartha Recommends