സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍

വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഇന്ന് മുതല്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം ചെയ്യുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ ഇതുസംബന്ധിച്ച കുറിപ്പുകളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്
വര്‍ഷങ്ങളായി ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ന്യായമായ അന്വേഷണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. എന്റെ ആവശ്യങ്ങള്‍ കേവലം വ്യക്തിപരം അല്ലാത്തും അത്യന്തം ഗൗരവമുള്ള സാമൂഹിക പ്രശ്‌നങ്ങളെ സംബന്ധിക്കുന്നതുമാണ്.
എന്റെ ആവശ്യങ്ങള്‍ ചുവടെ പറയുന്നവയാണ്.
1. മഞ്ജു വാര്യര്‍ ഒരു സെക്‌സ് റാക്കറ്റിന്റെ തടവിലാണ് എന്ന ആരോപണം അന്വേഷിക്കുക.
2. എനിക്കെതിരെ മഞ്ജു വാര്യരുടെ പേരില്‍ ഉണ്ടായിട്ടുള്ള കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കുക.
3. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുക, റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള സെക്‌സ് റാക്കറ്റിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തുക.
https://www.facebook.com/Malayalivartha



























